Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജിന്റെ ആദ്യ ഭാര്യ ഞാനല്ല എന്ന് സുപ്രിയ, മറുപടിയുമായി പൃഥ്വിരാജ്

നിഹാരിക കെ.എസ്
ശനി, 22 മാര്‍ച്ച് 2025 (15:58 IST)
സുപ്രിയ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് പൃഥ്വിരാജ് സ്വന്തമായൊരു പ്രൊഡക്ഷൻ കമ്പനിയെ കുറിച്ച് ചിന്തിക്കുന്നത്. നിലവിൽ എൽ ടു എമ്പുരാൻ എന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് പൃഥ്വി. സിനിമയുമായി ബന്ധപ്പെട്ട് ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുപ്രിയയെ കുറിച്ചും സിനിമയോടുള്ള തന്റെ ഭ്രമത്തെ കുറിച്ചുമെല്ലാം പൃഥ്വി വാചാലനാകുന്നത്. സുപ്രിയ ഇല്ലായിരുന്നുവെങ്കിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന തന്റെ പ്‌കൊഡക്ഷൻ കമ്പനിക്ക് തന്നെ നിലനിൽപില്ല എന്നാണ് പൃഥ്വി പറഞ്ഞത്.
 
സുപ്രിയ എക്‌സ്ട്രീമിലി സക്‌സസ്ഫുൾ സെൽഫ്‌മേഡ് പ്രൊഫഷണലാണ്. സുപ്രിയ വർക്ക് ചെയ്തിരുന്ന തന്റെ പ്രൊഫഷണലിൽ ഉയരങ്ങൾ കീഴടക്കിയ ആളാണ്. എനിക്ക് വേണ്ടി, ഞങ്ങളുടെ കുടുംബത്തിന് വേണ്ടി, ഞങ്ങളുടെ റിലേഷൻഷിപ്പിന് വേണ്ടി, ജീവിതത്തിന് വേണ്ടി സുപ്രിയ അത് ഉപേക്ഷിക്കാൻ തയ്യാറായി. ഞങ്ങൾ ഒരുമിച്ചുള്ള ജീവിതം കെട്ടിപ്പടുക്കുന്നതിന്റെ ഉത്തരവാദിത്വം സുപ്രിയ സ്വയം ഏറ്റെടുത്തതാണ് എന്ന് പൃഥ്വിരാജ് പറയുന്നു.
 
പൃഥ്വിരാജിന്റെ ആദ്യ ഭാര്യ സിനിമയാണ് എന്ന് ഒരു അഭിമുഖത്തിൽ സുപ്രിയ പറഞ്ഞിരുന്നു. അത് പറയാനുണ്ടായിരുന്ന സാഹചര്യത്തെ കുറിച്ച് പൃഥ്വിരാജ് വിശദീകരിക്കുന്നുണ്ട്. ഞങ്ങൾ റിലേഷൻഷിപ്പിൽ ആകുന്നതിന് മുൻപേ നല്ല സുഹൃത്തുക്കൾ ആയിരുന്നു. അതിന് ശേഷമാണ് വിവാഹം. ഫ്രണ്ട്‌സ് ആയിരുന്ന സമയം മുതലേ ഞാൻ പറഞ്ഞിരുന്നു, എന്റെ ജീവിതത്തിൽ എന്റെ ആദ്യത്തെ പ്രണയം എന്നും സിനിമ തന്നെയായിരിക്കും എന്ന്. ഇപ്പോഴും സുപ്രിയ അതിന് വേണ്ടിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. അത് സത്യമാണ്, സിനിമ എന്നിൽ നിന്ന് എടുത്താൽ ഞാൻ ഒന്നുമല്ല, അതിനപ്പുറം ഒന്നും എനിക്കില്ല. അതിനപ്പുറം ഒരു ഐഡന്റിറ്റി എനിക്കില്ല. എജുക്കേഷൻ ക്വാളിഫിക്കേഷൻ ഇല്ല, മറ്റ് ബിസിനസ്സില്ല, മറ്റൊന്നിനോടും എനിക്ക് പാഷനും ഇല്ല. സിനിമയാണ് എന്നെ നിലനിർത്തുന്നത്- പൃഥ്വിരാജ് പറഞ്ഞു
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക റദ്ദാക്കുന്നു

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

അടുത്ത ലേഖനം
Show comments