പൃഥ്വിരാജിന് പറ്റില്ല,സന്തോഷ് പണ്ഡിറ്റിന് അത് സാധിക്കും, ഒമര്‍ ലുലു പറയുന്നു

കെ ആര്‍ അനൂപ്
വെള്ളി, 9 ഓഗസ്റ്റ് 2024 (20:54 IST)
സന്തോഷ് പണ്ഡിറ്റ് ചെയ്യുന്ന പോലെ ഒരു സിനിമ ഇറക്കാന്‍ പൃഥ്വിരാജിന് സാധിക്കില്ലെന്ന് ഒമര്‍ ലുലു. തന്റെ ആഗ്രഹമാണ് സന്തോഷ് പണ്ഡിറ്റ് സാധിച്ചെടുത്തതെന്നും ഒരു അഭിമുഖത്തിനിടെ സംവിധായകന്‍ പറഞ്ഞു. സന്തോഷ് പണ്ഡിറ്റ് എന്ന സംവിധായകനെ അംഗീകരിക്കുന്ന ഒരാളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
സന്തോഷ് പണ്ഡിറ്റ് ചെറിയ തുകയ്ക്കാണ് സിനിമ ചെയ്യുന്നതെന്നും ആ പണം കൊണ്ടുചെന്ന് പൃഥ്വിരാജിന്റെ കയ്യില്‍ കൊടുത്താല്‍ പൃഥ്വിരാജ് മേല്‍പ്പോട്ട് നോക്കി നില്‍ക്കുമെന്നും ഒമര്‍ പറയുന്നു.
 
'സന്തോഷ് പണ്ഡിറ്റ് വളരെ ചെറിയ തുകയ്ക്കാണ് സിനിമ ചെയ്യുന്നത്. ഞാന്‍ അയാളെ അംഗീകരിക്കുന്ന വ്യക്തിയാണ്. കാരണം, അദ്ദേഹം വെറും അഞ്ചു ലക്ഷം രൂപയ്ക്കാണ് സിനിമ ചെയ്തിട്ടുള്ളത്. ആ പണം കൊണ്ടുചെന്ന് പൃഥ്വിരാജിന്റെ കയ്യില്‍ കൊടുത്താല്‍ പൃഥ്വിരാജ് മേല്‍പ്പോട്ട് നോക്കി നില്‍ക്കും.
 
സന്തോഷ് പണ്ഡിറ്റിന്റെ കയ്യില്‍ 5 ലക്ഷമേ ഉള്ളൂ. ആ പൈസക്ക് അദ്ദേഹം സിനിമ ചെയ്യുന്നു. അയാള്‍ അയാളുടെ ആഗ്രഹമാണ് നടത്തിയത്. പ്രോഡക്റ്റ് എന്തുമായിക്കൊള്ളട്ടെ. അദ്ദേഹത്തിന്റെ ആഗ്രഹം നടന്നല്ലോ. സന്തോഷം കണ്ടെത്തുക മാത്രമല്ല, സിനിമ റിലീസും ചെയ്തു. എത്രയോ കോടികള്‍ മുടക്കിയ പടം ഇന്നും പെട്ടിയില്‍ ഇരിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ സന്തോഷ് പണ്ഡിറ്റ് അദ്ദേഹത്തിന്റെ സിനിമ റിലീസ് ചെയ്തു എന്നു പറയുന്നത് തന്നെ വിജയമല്ലേ',-ഒമര്‍ ലുലു പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണ കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമെന്ന് പത്മകുമാര്‍

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അടുത്ത ലേഖനം
Show comments