Webdunia - Bharat's app for daily news and videos

Install App

ആ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ആസിഫ് അലിയുടെ മാസ് ഇന്‍ട്രോ സംവിധാനം ചെയ്തത് പൃഥ്വിരാജ്; അന്നേ സംവിധാനത്തില്‍ താല്‍പര്യമുണ്ടായിരുന്നു !

നല്ലവരായ ഏഴ് കള്ളന്‍മാരുടെ കഥയാണ് ഈ സിനിമ പറയുന്നത്. ജയിലിനുള്ളില്‍ വെച്ചാണ് ആസിഫ് അലിയെ ആദ്യം കാണിക്കുന്നത്

രേണുക വേണു
ശനി, 26 ഒക്‌ടോബര്‍ 2024 (09:18 IST)
Prithviraj and Asif Ali

അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ സംവിധാനത്തില്‍ 2014 ല്‍ തിയറ്ററുകളിലെത്തിയ ചിത്രമാണ് സപ്തമശ്രീ തസ്‌കര. പൃഥ്വിരാജ് സുകുമാരന്‍, ആസിഫ് അലി, നെടുമുടി വേണു, ചെമ്പന്‍ വിനോദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമ ബോക്‌സ്ഓഫീസില്‍ വലിയ വിജയമായിരുന്നു. സപ്തമശ്രീ തസ്‌കരയിലെ ആസിഫ് അലിയുടെ ഇന്‍ട്രോ സീന്‍ അന്ന് വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടതാണ്. ഈ സീന്‍ ഷൂട്ട് ചെയ്തതും ഡയറക്ട് ചെയ്തതും പൃഥ്വിരാജാണെന്ന് ആസിഫ് അലി പറയുന്നു. ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് ആസിഫ് ഇക്കാര്യം വെളിപ്പെടുത്തിയത്. 
 
നല്ലവരായ ഏഴ് കള്ളന്‍മാരുടെ കഥയാണ് ഈ സിനിമ പറയുന്നത്. ജയിലിനുള്ളില്‍ വെച്ചാണ് ആസിഫ് അലിയെ ആദ്യം കാണിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ മാസ് സീനോടെയാണ് ആസിഫ് അലിയുടെ ഇന്‍ട്രോ. 'ആ സീന്‍ പ്ലാന്‍ ചെയ്തതും ഷൂട്ട് ചെയ്തതും പൃഥ്വി ആയിരുന്നു. മൂപ്പര്‍ക്ക് ആ സ്‌ക്രിപ്റ്റില്‍ വായിച്ചിട്ട് ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ച ഇന്‍ട്രോ എന്റെ ആയിരുന്നു. അത് വായിച്ച അന്നുമുതല്‍ പുള്ളി പറഞ്ഞിരുന്നു 'ഇത് ഞാന്‍ ഷൂട്ട് ചെയ്യും' എന്ന്. പിന്നെ അനിലേട്ടനും (സംവിധായകന്‍) ഭയങ്കര ചില്‍ ആണ്. അദ്ദേഹത്തിനും പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല. പൃഥ്വി അന്ന് എനിക്ക് വെറും കോ സ്റ്റാര്‍ അല്ല, ശരിക്കും ഒരു സ്റ്റാര്‍ ആണ്,' ആസിഫ് പറഞ്ഞു.
 
അഭിനേതാവായി സിനിമയില്‍ എത്തിയ കാലം മുതലേ പൃഥ്വിരാജിനു സംവിധാനത്തോടു പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. മോഹന്‍ലാലിനെ നായകനായെത്തിയ ലൂസിഫര്‍ ആണ് പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭം. പിന്നീട് ബ്രോ ഡാഡി സംവിധാനം ചെയ്തു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്റെ പണിപ്പുരയിലാണ് പൃഥ്വി ഇപ്പോള്‍. അടുത്ത വര്‍ഷമാണ് എംപുരാന്‍ തിയറ്ററുകളിലെത്തുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഞ്ചു കുഞ്ഞിനു നേരെ ക്രൂരത : ശിരു ക്ഷേമ സമിതിയിലെ മൂന്നു ആയമാർ അറസ്റ്റിൽ

ഈ നമ്പറുകളിൽ തുടങ്ങുന്ന കോളുകൾ വരുന്നുണ്ടോ?, ശ്രദ്ധ വേണം തട്ടിപ്പാകാൻ സാധ്യത അധികം

പോക്സോ കേസിൽ 56 കാരൻ അറസ്റ്റിൽ

കേരളത്തിൽ തീവ്ര മഴ ഭീഷണി ഒഴിയുന്നു,നാളെ ഒരു ജില്ലയിലും പ്രത്യേക മഴ അലർട്ടില്ല

വിസ തട്ടിപ്പ് കേസിൽ 14 ലക്ഷം തട്ടിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments