Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

'അവൻ ഫുൾ ടൈം കറക്കമാണ്': പ്രണവിന്റെ ജീവിതരീതി ഇഷ്ടമാണെന്ന് ദുൽഖർ സൽമാൻ

I like pranav mohanlal's lifestyle

നിഹാരിക കെ എസ്

, വെള്ളി, 25 ഒക്‌ടോബര്‍ 2024 (13:35 IST)
പ്രണവ് മോഹൻലാലുമായും സുചിത്ര മോഹൻലാലുമായുമുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ദുൽഖർ സൽമാൻ. താരപുത്രൻ ആകുന്ന അനുഭവത്തെക്കുറിച്ച് പ്രണവ് മോഹൻലാലുമായി സംസാരിക്കാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ദുൽഖർ അവരുമായുള്ള അടുപ്പത്തെ കുറിച്ച് തുറന്നു പറഞ്ഞത്. പ്രണവിന്റെ ജീവിതരീതിയും സിനിമാ തിരഞ്ഞെടുപ്പുകളും ഇഷ്ടമാണെന്ന് ദുൽഖർ പറഞ്ഞു. ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. 
 
'ഞാനും പ്രണവും തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ട്. ഒരുമിച്ചു കൂടുമ്പോൾ ഞാനെപ്പോഴും കുട്ടികൾക്ക് ഒപ്പമാവും. അങ്ങനെ പ്രണവിനൊപ്പം കുറെ സമയം ചെലവഴിച്ചിട്ടുണ്ട്. പിന്നെ, ഞാൻ കോളജിലായി. പ്രണവും പഠനത്തിരക്കിലായി. അതുകൊണ്ട്, മുതിർന്നതിനുശേഷം അങ്ങനെ ഒരുമിച്ചു സമയം ചെലവഴിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷ പ്രണവിന്റെ ഒരു നല്ല സിനിമ വരുമ്പോൾ വലിയ സന്തോഷമാണ്. സുചി ആന്റിയുമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ട്.  
 
പ്രണവിന്റെ സിനിമകൾ വരുമ്പോൾ സുചി ആന്റി എന്നോട് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ പറയും. ആന്റി സോഷ്യൽ മീഡിയയിൽ ഇല്ല. ആന്റി അങ്ങനെ ചോദിക്കുമ്പോൾ അതു ചെയ്തു കൊടുക്കാൻ എനിക്ക് വലിയ സന്തോഷമാണ്. സത്യത്തിൽ മുതിർന്നവരെപ്പോലെ ഒരു സംഭാഷണം എനിക്കും പ്രണവിനും ഇടയിൽ സംഭവിച്ചിട്ടില്ല എന്നത് കൗതുകകരമാണ്. ഞങ്ങളുടെ ജീവിതങ്ങൾ വളരെയേറെ വ്യത്യസ്തമാണ്. പ്രണവ് എപ്പോഴും കറക്കത്തിലാണ്. സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള ആ ജീവിതം എനിക്ക് വളരെ ഇഷ്ടമാണ്', ദുൽഖർ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെറ്റിൽ ഇടയ്ക്കിടെ തല കറങ്ങി വീഴുന്നു: സാമന്തയുടെ അസുഖം ഗുരുതരമോ?