Webdunia - Bharat's app for daily news and videos

Install App

ദിലീപ് ചിത്രം കമ്മാരസംഭവം തകര്‍ക്കാന്‍ ശ്രമം?

മമ്മൂട്ടി ഫാന്‍സിനേയും ദിലീപ് ഫാന്‍സിനേയും തമ്മിലടിപ്പിക്കാന്‍ ഇതിലും നല്ല വഴി വേറെ ഇല്ല?!

Webdunia
വ്യാഴം, 22 മാര്‍ച്ച് 2018 (08:49 IST)
നടി ആക്രമിക്കപ്പെട്ട കേസ് മുതല്‍ ദിലീപ് പലരുടെയും ആക്രമണത്തിന് പാത്രമാകാറുണ്ട്. എന്നാല്‍, ദിലീപ് ചിത്രങ്ങള്‍ തകര്‍ക്കണമെന്ന ആഗ്രഹം പലര്‍ക്കും ഉദിച്ചിട്ട് വര്‍ഷങ്ങളായെന്ന് പറയാം. ദിലീപിന്റെ ഓരോ ചിത്രങ്ങള്‍ റിലീസ് ചെയ്യാനൊരുങ്ങുമ്പോഴും എന്തെങ്കിലും ഒക്കെ വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ടാകും. 
 
അങ്ങനെ നോക്കുകയാണെങ്കില്‍ പുതിയ വിവാദവും ആരംഭിച്ചു കഴിഞ്ഞു. ദിലീപ് ചിത്രം കമ്മാരസംഭവം റിലീസിനൊരുങ്ങുകയാണ്. കമ്മാരസംഭവം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കുരുട്ടുബുദ്ധിയാണെന്നത് പറയാതെ വയ്യ. പുതിയ സിനിമകളില്‍ ഇറങ്ങുമ്പോള്‍ ഡീഗ്രേഡ് ചെയ്ത് അതിനെ തകര്‍ക്കണമെന്ന് പറയുന്നവര്‍ (ഫാന്‍സ്) ഉണ്ട്.
 
അത്തരത്തില്‍ ദിലീപ് ഫാന്‍സിന്റെ പേരില്‍ മമ്മൂട്ടിയുടെ പരോള്‍, പ്രിഥ്വിരാജിന്റെ മൈ സ്റ്റോറി എന്നീ ചിത്രങ്ങള്‍ തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട് പുറത്തുവന്നിരിക്കുകയാണ്. എന്നാൽ ഈ സംഭവുമായി തങ്ങൾക്ക് യാതൊരുബന്ധവുമില്ലെന്നും ദിലീപെന്ന വ്യക്തിയെ തകർക്കാൻ ശ്രമിക്കുന്നവരുടെ പുതിയ തന്ത്രമാണിതെന്നും ദിലീപ് ഓൺലൈന്‍ വെളിപ്പെടുത്തി. 
 
ദിലീപ് ഓൺലൈന്റെ കുറിപ്പ് വായിക്കാം:
 
ദിലീപ്‌ എന്ന നടനും വ്യക്തിക്കുമെതിരെ, സിനിമയിലും സാമൂഹ്യമാധ്യമങ്ങളിലും അദ്ദേഹത്തെ തകർക്കാൻ ശ്രമിക്കുന്നവർ അഴിഞ്ഞാടുകയാണ്. വ്യാജ അക്കൗണ്ടുകൾ വഴി ഫെയ്സ്‌ബുക്കിലും വാട്ട്സാപ്പ്‌ ഗ്രൂപ്പുകളിലും സമീപ ദിവസങ്ങളിലായി പ്രചരിക്കുന്ന ഇതോടൊപ്പമുള്ള സ്ക്രീൻ ഷോട്ടുകളുടേയും ലക്ഷ്യം ദിലീപാണെന്ന് അരിഭക്ഷണം കഴിക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളു. പ്രേക്ഷകരും ദൈവവും അദ്ദേഹത്തോടൊപ്പമുള്ളപ്പോൾ ഇത്തരം വ്യാജനായാട്ടുകൾ വിലപ്പോവില്ലെന്ന് ഇത്‌ പടച്ചുവിട്ട എല്ലാ നല്ല അവന്മാരോടും പറയട്ടെ.
 
സ്വന്തം സിനിമ വിജയിക്കണമെങ്കിൽ ഒരൊറ്റ വഴിയേ ഉള്ളൂ സ്വന്തം സിനിമ നല്ലതാവണം അല്ലാതെ അസൂയയും കുശുമ്പും നെറികെട്ട മാർക്കറ്റിങ്ങും കൊണ്ട്‌ ഇവിടെ ഒരു സിനിമയും വിജയിച്ചീട്ടില്ല. കൊതിക്കെറുവുള്ളവരോട്‌ ഒരു പഴംചൊല്ല് പറയാം, നെല്ല് പത്തായത്തിലുണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നുംവരും.
 
NB - ദിലീപിന്റെ കമ്മാര സംഭവം റിലീസിനു തയ്യാറായതിനാൽ ഇത്‌ പോലെ നാണംകെട്ട പലതും ഇനിയും വരും എന്നും അതിനുപിന്നിൽ സിനിമയിലെ ചില ഉന്നതർ ഉണ്ടാവുമെന്നും അറിയിച്ചു കൊള്ളുന്നു.
 
അതേസമയം, ഇത്തരം കളികള്‍ കളിക്കുന്നത് പ്രിഥ്വിരാജ് ഫാന്‍സ് ആണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഇത്തരത്തില്‍ വൈറലാകുന്ന ചില പോസ്റ്റുകള്‍ വായിക്കാം.
 
മമ്മൂക്ക ഫാൻസിനോട്:
 
കഴിഞ്ഞ 25 വർഷത്തിലധികമായി ജനപ്രിയ നായകൻ ദിലീപ് മലയാള ഇൻഡ്രസ്റ്ററിയിൽ നിലകൊള്ളുന്നു. ഇന്ന് വരെ ഏട്ടൻ ഫാൻസ് മമ്മുക്കയേയോ ലാലേട്ടെനേയോ ... മോശമായ രീതിയിൽ ചിത്രീകരിക്കാൻ ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയും ഇല്ല. കാരണം ദിലീപേട്ടനേയും ഫാൻസിനേയും നില നിർത്തുന്നതിൽ വലിയൊരു പങ്ക് ഇക്കാ ഫാൻസിനും ലാലേട്ടൻ ഫാൻസിനും ഉണ്ട്. ആയതിനാൽ നിങ്ങൾ തരുന്ന സപ്പോർട്ട് വളരെ വലുതാണ്.
 
കഴിഞ്ഞ ദിവസങ്ങളിൽ ഇക്കാ ഫാൻസിനേയും ദിലീപേട്ടൻ ഫാൻസിനേയും തമ്മിലടിപ്പിക്കാൻ വേണ്ടി പ്രിത്വിവിരാജ് ഫാൻസ്കാർ ഒരു സൈക്കോളജിക് മൂവ് നടത്തിയിരുന്നു. 
അവരുടെ ഗ്രൂപ്പ് name അവർ തന്നെ മാറ്റി മമ്മുക്ക യെ കുറ്റപ്പെടുത്തുന്ന രീതിയിലായിരുന്നു ഇത്. ഇതിൽ ദിലീപേട്ടന്റെ ഫാൻസിന് യാതൊരു വിധ ബന്ധവുമില്ല.
 
പ്രിത്വിരാജിന്റെ my story എന്ന ചിത്രം മമ്മൂക്ക ഫാൻസ് Degrade ചെയ്യുമെന്ന് മനസ്സിലാക്കിയ രാജുവിന്റെ ഫാൻസ് ദിലീപേട്ടന്റെ കമ്മാരസംഭവത്തിന് പണി തരാൻ നോക്കിയതായിരുന്നു... ദിലീപേട്ടൻ ഫാൻസ് എന്നും മമ്മുക്കയോടൊപ്പമാണ്.
 
കമ്മാര സംഭവം ഇല്ലാതാക്കാൻ രാജുവേട്ടന്റെ ഫാൻസ് വല്ലാതെ കഷ്ടപ്പെടുന്നു. ദിലീപേട്ടനേയും ഫാൻസിനേയും നിങ്ങൾക്ക് പൂർണ്ണമായും വിശ്വസിക്കാം.
 
ദിലീപ് ഫാനായ റിയാസ് ഖാന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
വീണ്ടും.... !!!!!
ഹിജഡകൾ പണി തുടങ്ങി.... 
കേരളത്തിൽ കഴിഞ്ഞ 17 വർഷത്തോളമായി ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനയാണ് ആൾ കേരളാ ദിലീപ് ഫാൻസ്‌ & വെൽഫെയർ അസോസിയേഷൻ... ഇന്ന് വരെ ഒരു ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല ചെയ്യുകയുമില്ല...!
 
ഫാൻസ്‌ പ്രവർത്തനങ്ങളുമായി തീയേറ്ററുകളിൽ ഇന്നുവരെ മറ്റു താരങ്ങളെയോ താരങ്ങളുടെ സിനിമകളെയോ കൂവി തോല്പിക്കാനോ പോസ്റ്ററുകൾ, ഫ്ലെക്സുകൾ കീറുവാനോ ശ്രെമിച്ചിട്ടില്ല ആ രീതിയിൽ ഉള്ള സംസ്കാരം വളർത്താനും ശ്രെമിച്ചിട്ടില്ല..
 
ഈ അടുത്ത ദിവസങ്ങളിൽ ദിലീപ് ഫാൻസ്‌ വാട്സാപ്പ് ഗ്രുപ്പ് എന്ന പേരിൽ വാട്സാപ്പ് ഗ്രുപ്പ് ഉണ്ടാക്കി അതിൽ മറ്റുള്ള നടന്മാരെയും അവരുടെ സിനിമകളെയും കുറിച്ച് മോശമായിട്ടുള്ള ചർച്ചകൾ നടത്തുകയും അതിന്റെയൊക്കെ സ്ക്രീൻ ഷോട്ട് എടുത്തു സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും അതു വഴി ദിലീപേട്ടനെയും ദിലീപ് ഫാൻസിനെയും മോശമായി പൊതു സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കുക അതാണ് ഈ ആണും പെണ്ണും കെട്ടവന്മാരുടെ തന്ത്രം..... ?
 
ഈ ഹിജഡകളുടെ പ്രധാന ലക്ഷ്യം ദിലീപേട്ടനും, കമ്മാരസംഭവം എന്ന ചിത്രവുമാണ് ഈ നെറികെട്ട പരിപാടി തുടങ്ങിയിട്ട് നാളേറെയായി ദിലീപേട്ടന്റെ പുതിയ ചിത്രം റിലീസ് ആകുന്ന സമയത്താണ് ഇതു മുർതന്യാവസ്ഥയിൽ എത്തുന്നത് ഇപ്പോൾ അവർക്ക് അവരുടെ സ്ഥിരം വാർത്ത എന്തായാലും പൊക്കിക്കൊണ്ട് വരാൻ കഴിയില്ല അപ്പോൾ ഇതുപോലുള്ള പലവർത്തകളും ഇനിയും പ്രതീക്ഷിക്കാം.... 
 
ദിലീപ് എന്ന ജനപ്രിയ നായകന്റെ ജനപ്രിയത കുറയ്ക്കാൻ ഇതുപോലുള്ള വാർത്തകൾ ഉണ്ടാക്കിയാൽ കുറയില്ലായെന്നു നിനക്കൊന്നും ഇതുവരെ മനസിലായില്ലേ .. ? നീയൊക്കെ എത്രത്തോളം ഇടിച്ചു താഴ്ത്താൻ നോക്കുമോ അതിന്റെ ഇരട്ടിയുടെ ഇരട്ടി ജനപ്രിയതയുടെ തിരിച്ചു വന്ന ചരിത്രമേ മലയാളികളുടെ സ്വന്തം ജനപ്രിയ നായകനുള്ളൂ....

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments