Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരീക്ഷ പാസാകുമോ? - കമ്മാരസംഭവത്തെ കുറിച്ച് സിദ്ധാര്‍ത്ഥ്

ദിലീപ് ചിത്രത്തെ കുറിച്ച് സിദ്ധാര്‍ത്ഥ്

പരീക്ഷ പാസാകുമോ? - കമ്മാരസംഭവത്തെ കുറിച്ച് സിദ്ധാര്‍ത്ഥ്
, വ്യാഴം, 22 മാര്‍ച്ച് 2018 (08:32 IST)
മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന കമ്മാരസംഭവം അണിയറയില്‍ റെഡിയായി കൊണ്ടിരിക്കുകയാണ്. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ തമിഴ് നടന്‍ സിദ്ധാത്ഥും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് എത്തുന്നത്.  
 
സിദ്ധാര്‍ത്ഥിന്റെ ആദ്യ മലയാള സിനിമയാണിത്. സിനിമയ്ക്ക് വേണ്ടി സ്വന്തം ശബ്ദമാണ് താരം ഉപയോഗിക്കുന്നത്. ആദ്യമായി മലയാളം സംസാരിച്ചതിന്റെ അനുഭവം ട്വിറ്ററിലൂടെ താരം പങ്കുവെച്ചിട്ടുണ്ട്.
 
പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ അവസ്ഥയിലൂടെയാണ് താനും കടന്നുപോയതെന്ന് സിദ്ധാർത്ഥ് പറയുന്നു. ‘നന്നായി പഠിച്ചാണ് പരീക്ഷ എഴുതിയത്, പരീക്ഷ പാസാകുമോ എന്തോ?’. സിദ്ധാർത്ഥ് ട്വിറ്ററിൽ കുറിച്ചു. നമ്മള്‍ ഒരു ഭാഷയെ സ്‌നേഹിച്ചാല്‍ ആ ഭാഷ നിങ്ങളെയും സ്‌നേഹിക്കുമെന്നായിരുന്നു താരം നേരത്തെ പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ യാത്ര വരുന്നു, ബജറ്റ് 30 കോടി!