ബോക്‌സ്ഓഫീസില്‍ നാണംകെട്ട് പൃഥ്വിരാജ്; തീര്‍പ്പിന്റെ ആദ്യദിന കളക്ഷന്‍ പുറത്ത് !
തീര്‍പ്പിനൊപ്പം റിലീസ് ചെയ്ത വിജയ് ദേവരെകൊണ്ട ചിത്രം ലൈഗര്‍ ആദ്യ ദിനം 25 ലക്ഷമാണ് കേരള ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത്
ബോക്‌സ്ഓഫീസില്‍ മോശം പ്രകടനവുമായി പൃഥ്വിരാജ് ചിത്രം തീര്‍പ്പ്. മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത തീര്‍പ്പ് കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. ആദ്യ ദിനം വെറും 40 ലക്ഷം രൂപയാണ് കേരള ബോക്‌സ്ഓഫീസില്‍ നിന്ന് തീര്‍പ്പ് നേടിയത്. സമീപകാലത്തെ പൃഥ്വിരാജിന്റെ ഏറ്റവും മോശം ആദ്യദിന കളക്ഷനാണിത്. തീര്‍പ്പിനൊപ്പം റിലീസ് ചെയ്ത വിജയ് ദേവരെകൊണ്ട ചിത്രം ലൈഗര്‍ ആദ്യ ദിനം 25 ലക്ഷമാണ് കേരള ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത്.