ബെന്യാമിനു കൊടുത്തതിലും പത്ത് ഇരട്ടി നജീബിന് കൊടുത്തെന്ന് ബ്ലെസി; അത് പൃഥ്വിരാജ് അല്ലേയെന്ന് ആരാധകര്‍ !

ബെന്യാമിനു നല്‍കിയതിനേക്കാള്‍ പത്തിരട്ടി പണം നജീബിന് നല്‍കിയിട്ടുണ്ടെന്ന് ബ്ലെസി പറഞ്ഞു

രേണുക വേണു
ശനി, 6 ഏപ്രില്‍ 2024 (13:19 IST)
Prithviraj and Najeeb

ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം-The Goat Life നൂറ് കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുകയാണ്. മണലാര്യണത്തില്‍ മരണത്തെ മുന്നില്‍ കണ്ട നജീബിന്റെ ജീവിതമാണ് ആടുജീവിതം നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ വലിയ വിജയമായെങ്കിലും നജീബിനായി അണിയറ പ്രവര്‍ത്തകര്‍ യാതൊരു സഹായവും ചെയ്യുന്നില്ല എന്ന ആരോപണം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങളോട് പ്രതികരിക്കുകയാണ് സംവിധായകന്‍ ബ്ലെസി. 
 
ബെന്യാമിനു നല്‍കിയതിനേക്കാള്‍ പത്തിരട്ടി പണം നജീബിന് നല്‍കിയിട്ടുണ്ടെന്ന് ബ്ലെസി പറഞ്ഞു. എന്നാല്‍ അത് ആരാണ് നല്‍കിയതെന്ന് വെളിപ്പെടുത്തിയില്ല. നടന്‍ പൃഥ്വിരാജ് തന്നെയായിരിക്കും അത് ചെയ്തിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. നജീബിനു വേണ്ടി തങ്ങള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന് പൊതുജനം ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ബ്ലെസി പറഞ്ഞു. 
 
' ഞാന്‍ പോലും കഴിഞ്ഞ ദിവസമാണ് അറിയുന്നത്, ഞാന്‍ ബെന്യാമിനു കൊടുത്തതിന്റെ പത്ത് ഇരട്ടി തുക നജീബിനു എത്തിയിട്ടുണ്ട്. ആര് ചെയ്തു, എന്ത് ചെയ്തു തുടങ്ങി ഒരു കാര്യങ്ങളും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഞങ്ങള്‍ നജീബിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് ആരും ആശങ്കപ്പെടേണ്ട കാര്യമില്ല,' 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം

അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

അടുത്ത ലേഖനം
Show comments