Webdunia - Bharat's app for daily news and videos

Install App

യഥാര്‍ത്ഥ നജീബിന് ലഭിച്ച പ്രതിഫലം, 'ആടുജീവിതം' ഹിറ്റായതിന് പിന്നാലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ബ്ലെസിയും ബെന്യാമിനും

കെ ആര്‍ അനൂപ്
ശനി, 6 ഏപ്രില്‍ 2024 (12:04 IST)
ആടുജീവിതം ഹിറ്റായതിന് പിന്നാലെ നിര്‍മാതാക്കള്‍ക്ക് നേരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം, യഥാര്‍ത്ഥ നജീബ് ഇപ്പോഴും കൂലിപ്പണി എടുത്ത് ജീവിക്കുകയാണെന്നും അയാളെ ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും എന്നതായിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളില്‍ കാര്യമില്ല എന്നും നജീബിന് കൃത്യമായ പ്രതിഫലം ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ബ്ലെസി.
 
'ഞാന്‍ പോലും അതിശയിച്ചുപോയ ഒരു കാര്യമുണ്ട്. നോവലിന്റെ റൈറ്റ്‌സിന് വേണ്ടി ഞാന്‍ ബെന്യാമിന് കൊടുത്തതിന്റെ പത്തിരട്ടി നജീബിന് ഒരാള് കൊടുത്തു. എനിക്കും ബെന്യാമിനും നജീബിനും അടുത്തറിയുന്ന ഒരാളാണ് കൊടുത്തത്. വേറെ ആരും അത് അറിയരുതെന്ന് കൊടുത്ത ആള്‍ക്ക് അത്ര നിര്‍ബന്ധം ഉണ്ടായിരുന്നു.
 
അയാളെ ഏറ്റവും അടുത്തറിയുന്ന നിനക്ക് ഞാന്‍ പോലും അറിയരുതെന്ന് അയാള്‍ക്ക് നിര്‍ബന്ധമുള്ളപ്പോള്‍ അത് മീഡിയയുടെ മുന്നിലോ നാട്ടുകാരുടെ മുന്നിലും പരസ്യമാക്കേണ്ട ആവശ്യമില്ല അതുപോലെ നജീബിന്റെ മകനെ ജോലി ഒന്നും ശരിയാകാത്ത സമയത്ത് അയാളുടെ പരിചയത്തില്‍ ജോലി ശരിയാക്കി കൊടുക്കുകയും ചെയ്തു നജീബിന്റെ ജീവിതത്തെ ഓര്‍ത്ത് ആരും അധികം ആശങ്കപ്പെടേണ്ട',- ബ്ലെസി പറഞ്ഞു.
 
'നജീബിന് ഇപ്പോള്‍ കിട്ടുന്ന സോഷ്യല്‍ സ്റ്റാറ്റസ് ആരും ശ്രദ്ധിക്കുന്നില്ല. പലചടങ്ങുകളിലും അയാളെ വിശിഷ്ട അതിഥിയായി ക്ഷണിക്കുന്നുണ്ട്. ഇന്ന് ഈ ഇന്റര്‍വ്യൂവിന് നജീബും വരേണ്ടതായിരുന്നു. എന്നാല്‍ ഒരു ചുണ്ടന്‍ വെള്ളം നീറ്റിലിറക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയത് കൊണ്ട് അയാള്‍ക്ക് വരാന്‍ പറ്റിയില്ല. വിമര്‍ശിക്കുന്നവര്‍ ആരും ഇതൊന്നും ശ്രദ്ധിക്കാറില്ല,- ബെന്യാമിന്‍ പറഞ്ഞു
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments