രോഹിത് ശര്‍മയാണ് ഞാനെന്നു വിചാരിച്ച് ആഞ്ഞടിക്കും, അപ്പോള്‍ തന്നെ പുറത്താകും - പൃഥ്വിയുടെ ക്രിക്കറ്റ് കളി !

കെ ആര്‍ അനൂപ്
ശനി, 13 ജൂണ്‍ 2020 (12:06 IST)
ക്രിക്കറ്റ് മതമാണെങ്കിൽ സച്ചിനാണ് ദൈവം എന്നു പറഞ്ഞിട്ടുളള നാടാണ് ഇന്ത്യ. ക്രിക്കറ്റിനെ ഇത്രത്തോളം നെഞ്ചോട് ചേർക്കുന്ന മറ്റൊരു ജനത ലോകത്തുണ്ടാവില്ല. ക്രിക്കറ്റ് തൻറെ പ്രിയപ്പെട്ട കളിയാണെന്ന് പൃഥ്വിരാജും മുമ്പ് പറഞ്ഞിട്ടുണ്ട്. ആടുജീവിതം സിനിമയുടെ ഷൂട്ടിങ്ങിനായി ജോർദാനിലേക്ക് പോയ പൃഥ്വിയും സംഘത്തിന്റെയും അവിടത്തെ രസകരമായ ക്രിക്കറ്റ് കളി വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.
 
പൃഥ്വിരാജ് ക്രിക്കറ്റ് കളിക്കുന്ന ഒരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ക്രിക്കറ്റ്, ആടുജീവിതം എന്നീ ഹാഷ് ടാഗുകളോട് കൂടിയ ചിത്രത്തിൻറെ അടിയിൽ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. 
 
“രോഹിത് ശർമയെ പോലെ പുൾ ഷോട്ട് കളിക്കാമെന്ന് വിചാരിച്ചു അങ്ങ് അടിക്കും. പക്ഷേ അപ്പോള്‍ തന്നെ പുറത്താകും.” - പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ എഴുതി.
 
ജോർദാനിലെ ഷൂട്ടിംഗ് പൂർത്തിയാക്കി  നാട്ടിലെത്തിയ പൃഥ്വിരാജ് കുടുംബത്തോടൊപ്പം വീട്ടിൽ കഴിയുകയാണ്. ആടുജീവിതത്തിനായി താടി നീട്ടി വളർത്തിയ പൃഥ്വിരാജ് ക്ലീൻ ഷേവ് ചെയ്‌ത ശേഷമുള്ള ഫോട്ടോ കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. 


ഫോട്ടോയ്‌ക്ക് കടപ്പാട്: പൃഥ്വിരാജിന്‍റെ ഇസ്റ്റഗ്രാം പോസ്റ്റ്/അനൂപ് ചാക്കോ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് പരീക്ഷയില്‍ ഒടുവില്‍ ജയിച്ചുവെന്ന് കരുതി; ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21 വയസ്സുള്ള വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

അടുത്ത ലേഖനം
Show comments