Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്ന് ഫോർമാറ്റിലെയും മികച്ച ഓൾറൗണ്ടർമാരെ തിരഞ്ഞെടുത്ത് ടോം മൂഡി

മൂന്ന് ഫോർമാറ്റിലെയും മികച്ച ഓൾറൗണ്ടർമാരെ തിരഞ്ഞെടുത്ത് ടോം മൂഡി
, വെള്ളി, 12 ജൂണ്‍ 2020 (17:04 IST)
ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലേയും എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരെ തിരഞ്ഞെടുത്ത് മുൻ ഓസ്ട്രേലിയൻ താരവും സീനിയർ പരിശീലകനുമായ ടോം മൂഡി.ഒരു പോഡ്‌കാസ്റ്റിനിടെയാണ് മൂഡി മനസ്സ് തുറന്നത്.
 
ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരായി ദക്ഷിണാഫ്രിക്കൻ ഇതിഹാസതാരം ജാക്വസ് കാലിസ്,വെസ്റ്റിൻഡീസ് ഇതിഹാസം ഗാരി സോബേ‌ഴ്‌സ് മുൻ പാക് നായകൻ ഇ‌മ്രാൻ ഖാൻ എന്നിവരെയാണ് മൂഡി തിരഞെടുത്തത്. ടി20യിൽ വെസ്റ്റിൻഡീസ് താരമായ ആന്ദ്രെ റസ്സൽ,ഓസീസ് താരമായ ഷെയ്‌ൻ വാട്‌സൺ,പാകിസ്ഥാൻ താരം ഷാഹിദ് അദ്രീദി എന്നിവരെയും മൂഡി തിരഞ്ഞെടുത്തു. ഏകദിനത്തിൽ മുൻ ദക്ഷിണാഫ്രിക്കൻ താരമായ ലാൻസ് ക്ലൂസ്‌നറും ഇടം പിടിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അണ്ടർ 19 കാലം മുതൽ ഞങ്ങൾ ഒരുമിച്ചാണ്, രോഹിതുമൊത്തുള്ള വിജയരഹസ്യം തുറന്നുപറഞ്ഞ് ശിഖർ ധവാൻ