Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മമ്മൂട്ടി?!

Webdunia
വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (15:16 IST)
ലൂസിഫര്‍ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. മോഹന്‍ലാല്‍ നായകനാകുന്ന ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ മലയാള സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്യാന്‍‌വാസില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രങ്ങളില്‍ ഒന്നുകൂടിയാണ്. മുരളി ഗോപി തിരക്കഥയെഴുതിയിട്ടുള്ള ഈ സിനിമയുടെ ക്ലൈമാക്സ് രംഗത്തില്‍ 5000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് പങ്കെടുക്കുന്നത്. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ് തുടങ്ങിയ വന്‍ താരനിരയാണ് ലൂസിഫറിലുള്ളത്. 
 
ലൂസിഫര്‍ കഴിഞ്ഞാലുടന്‍ തന്നെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തേക്കുറിച്ച് തീരുമാനമാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്തുകഴിഞ്ഞ പൃഥ്വി അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയെ നായകനാക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് വിവരം. ഇത് ഒരു ക്രൈം ത്രില്ലറായിരിക്കുമെന്നും സൂചനകളുണ്ട്.
 
മുരളി ഗോപിയുടെ തിരക്കഥയില്‍ തന്നെയായിരിക്കും ഈ സിനിമയും ഒരുങ്ങുകയെന്നാണ് അറിയാന്‍ കഴിയുന്നത്. സംവിധാനം വല്ലപ്പോഴും മാത്രം ചെയ്യുകയും അത് എക്കാലത്തെയും മികച്ച ചിത്രങ്ങളാക്കി മാറ്റുകയും ചെയ്യുക എന്നതാണ് പൃഥ്വിയുടെ സ്വപ്നം. മലയാളത്തിലെ രണ്ട് ലെജന്‍ഡുകളെയും വച്ച് സിനിമകള്‍ സംവിധാനം ചെയ്യുക എന്ന സ്വപ്നം കൂടി മമ്മൂട്ടിച്ചിത്രത്തോടെ പൃഥ്വി പൂര്‍ത്തിയാക്കും.
 
വമ്പന്‍ ബജറ്റിയിലായിരിക്കും പൃഥ്വിരാജിന്‍റെ മമ്മൂട്ടിച്ചിത്രവും വരിക. ആക്ഷനും ഡയലോഗുകള്‍ക്കും പ്രാധാന്യം നല്‍കുന്ന ത്രില്ലറില്‍ ഇന്ത്യയിലെ പ്രധാന താരങ്ങള്‍ അണിനിരക്കുമെന്നും അറിയുന്നു. അടുത്ത വര്‍ഷം പൃഥ്വിരാജ് മമ്മൂട്ടിച്ചിത്രത്തിന്‍റെ ജോലികള്‍ ആരംഭിക്കുമെന്നാണ് സൂചനകള്‍. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments