Webdunia - Bharat's app for daily news and videos

Install App

പുറത്തു വരുന്ന കോടികളുടെ കണക്കെല്ലാം നുണ, കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്: പൃഥ്വിരാജ് പറയുന്നു

ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ സത്യമോ? പൃഥ്വി പ്രതികരിക്കുന്നു

Webdunia
തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (11:14 IST)
ആദ്യദിന കളക്ഷൻ റിപ്പോർട്ടിന്റേയും നിർമാണച്ചിലവിന്റേയും പേരിലാകരുത് ഒരു സിനിമ അറിയപ്പെടേണ്ടതെന്ന് നടൻ പൃഥ്വിരാജ്. ഇത്തരത്തിൽ ഉണ്ടാകുന്ന സാഹചര്യങ്ങൾ തീർത്തും അനാരോഗ്യകരമാണെന്ന് പൃഥ്വി പറയുന്നു. പുതിയ ചിത്രമായ വിമാനത്തിന്റെ വിശേഷങ്ങൾ പങ്കു വെയ്ക്കുകയായിരുന്നു അദ്ദേഹം. 
 
മലയാള സിനിമയുടെ കാൻ‌വാസ് വലുതാകുന്നതിലും തിയേറ്റർ കളക്ഷൻ കൂടുന്നതിലും സന്തോഷമുണ്ടെന്ന് താരം പറയുന്നു. പക്ഷേ ഒരിക്കലും സിനിമ മാർക്കറ്റ് ചെയ്യുന്നത് അതിന്റെ പേരിലാകാൻ പാടില്ലെന്ന നിലപാടാണ് പൃഥ്വിക്കുള്ളത്.
 
'എന്റെ സിനിമകളെക്കുറിച്ചുള്ള കോടികളുടെ കണക്കുകളെല്ലാം ഞാനും കേൾക്കാറുണ്ട്. അവയിൽ പലതും ശരിയല്ല, എന്റെ സിനിമകൾക്ക് പുറത്തുപറയുന്ന ബജറ്റ് കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.' - പൃഥ്വി പറയുന്നു. 
 
വി എഫ് എക്സിന് വളരെ പ്രാധാന്യമുള്ള ചിത്രമാണ് വിമാനം. ശാരീരിക വെല്ലുവിളികളുമായി സ്‌കൂൾജീവിതം പാതിയിൽ അവസാനിപ്പിക്കേണ്ടിവന്ന വെങ്കി എന്ന യുവാവ് സ്വന്തം പ്രയത്‌നം കൊണ്ട് ജീവിതാഭിലാഷം നേടുന്ന കഥയാണ് ചിത്രം പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

പോക്സോ കേസിൽ അസം സ്വദേശി അറസ്റ്റിൽ

ശബരിമല തങ്കയങ്കി ഘോഷയാത്ര ഡിസംബർ 22ന്

അടുത്ത ലേഖനം
Show comments