Select Your Language

Notifications

webdunia
webdunia
webdunia
बुधवार, 25 दिसंबर 2024
webdunia

ഭാവനയുടെ വിവാഹം ഡിസംബര്‍ 22ന് നടക്കില്ല

പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണ്, ഭാവനയുടെ വിവാഹം ഡിസംബര്‍ 22ന് അല്ല !

ഭാവനയുടെ വിവാഹം ഡിസംബര്‍ 22ന് നടക്കില്ല
, തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (10:03 IST)
മലയാളികള്‍ക്ക് എന്നും പ്രീയപ്പെട്ട നടിയാണ് ഭാവന. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് ഭാവനയുടെ വിവാഹമാണ്. ഭാവനയും നവീനും തമ്മിലുള്ള വിവാഹം ഡിസംബര്‍ 22ന് നടക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
 
അഞ്ച് വര്‍ഷത്തെ നീണ്ട നിന്ന പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരാവാന്‍ തീരുമാനിച്ചത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ഇവരുടെ വിവാഹ നിശ്ചയം നടത്തിയിരുന്നു. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ തുടങ്ങിയവര്‍ നിശ്ചയത്തില്‍ പങ്കെടുത്തിരുന്നു. ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
 
എന്നാല്‍  ഭാവനയും നവീനും തമ്മിലുള്ള വിവാഹം ഡിസംബര്‍ 22ന് നടക്കുമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ജനുവരിയിലാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ കൃത്യമായ തീയതി തീരുമാനിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി.
 
സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ ഇപ്പോള്‍ വിവാഹം വേണ്ടെന്ന തരത്തില്‍ നവീന്‍ പറഞ്ഞുവെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. വിവാഹത്തില്‍ മാറ്റമൊന്നുമില്ല. എല്ലാം നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ നടക്കുമെന്നും താരത്തിന്റെ കുടുംബാംഗം അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘എന്റെ പ്രണയനായകനാകാന്‍ നിങ്ങള്‍ ഉദ്ദേശിച്ചയാള്‍ക്ക് കഴിഞ്ഞിട്ടില്ല’; കരീന മനസുതുറക്കുന്നു