Webdunia - Bharat's app for daily news and videos

Install App

അങ്ങനെയിപ്പോ നീ വീഡിയോ പിടിക്കണ്ട! ക്യാമറയ്ക്ക് നേരെ ടോര്‍ച്ചടിച്ച് പൃഥ്വിരാജിന്റെ സെക്യൂരിറ്റി ഗാര്‍ഡുകള്‍

നിഹാരിക കെ എസ്
വ്യാഴം, 14 നവം‌ബര്‍ 2024 (16:30 IST)
പൃഥ്വിരാജിന്റെ വീഡിയോ എടുക്കാനെത്തിയവര്‍ക്ക് നേരെയുണ്ടായ സെക്യൂരിറ്റി ഗാര്‍ഡുകളുടെ പെരുമാറ്റത്തിൽ വിമർശനവുമായി സോഷ്യൽ മീഡിയ. ഗാർഡുകൾ ഇവർക്ക് നേരെ ടോര്‍ച്ചടിക്കുകയായിരുന്നു. വീഡിയോ എടുക്കാനെത്തിയവര്‍ക്ക് നേരെയാണ് ജീവനക്കാര്‍ ടോര്‍ച്ചടിച്ചത്. പൃഥ്വിരാജിന്റെ ജീവനക്കാര്‍ ചെയ്തത് ശരിയാണോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചയാക്കുന്നത്.
 
വിഷയത്തില്‍ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുണ്ട്. ഹോളിവുഡില്‍ പോലും ഇല്ലാത്തത്ര സെക്യൂരിറ്റി സെറ്റപ്പ് എന്തിനാണെന്ന തരത്തിലും പ്രേക്ഷകര്‍ ചോദ്യം ഉന്നയിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോ റോണാള്‍ഡോ അടക്കമുള്ള പ്രമുഖ താരങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഇങ്ങനെ ചെയ്യാറുണ്ട്. പൃഥ്വിരാജ് അത് കോപ്പിയടിക്കുകയാണ് ചെയ്തതെന്നാണ് വിലയിരുത്തൽ.
 
അതേസമയം, എമ്പുരാന്‍ എന്ന സിനിമയുടെ തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോള്‍. അടുത്ത വര്‍ഷം മാര്‍ച്ച് 25ന് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. കൗതുകമുണര്‍ത്തുന്ന ഒരു പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ജീവനാംശം ആവശ്യപ്പെടുന്നു; സുപ്രീം കോടതിയുടെ ഉത്തരവ് ഇങ്ങനെ

സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു

പോക്സോ കേസിൽ പ്രതിയായ കോൺഗ്രസ് നേതാവിൻ്റെ ജാമ്യാപേക്ഷ തള്ളി

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 44 കാരന് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments