Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

സുകുമാരേട്ടന്റെ ചോരയല്ലേ, വേണ്ടത് കൃത്യമായി അറിയുന്ന ഒരാളാണ് പൃഥ്വിരാജ്:സായ്കുമാര്‍

Prithviraj: Saikumar is someone who knows exactly what is needed

കെ ആര്‍ അനൂപ്

, ഞായര്‍, 1 സെപ്‌റ്റംബര്‍ 2024 (11:08 IST)
പൃഥ്വിരാജിനെക്കുറിച്ച് നടന്‍ സായ്കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജ് നടനേക്കാള്‍ കൂടുതല്‍ ഇഷ്ടം സംവിധായകനെ ആണെന്ന് സായ്കുമാര്‍ പറയുന്നു.
 
'പൃഥ്വിരാജിനെ എനിക്ക് വളരെ ചെറുപ്പം മുതല്‍ അറിയാവുന്നതാണ്. അതില്‍ നിന്ന് ഇപ്പോഴത്തെ രാജു എന്ന് പറയുമ്പോള്‍ നമുക്ക് സ്‌നേഹം കൊണ്ടുള്ള ഒരു കൗതുകം തോന്നും. നീ അവിടെ നില്‍ക്കല്ലേ ഇങ്ങോട്ട് മാറി നില്‍ക്ക് എന്ന് സുകുമാരേട്ടന്‍ പറയുമ്പോള്‍ മാറിനില്‍ക്കുന്ന അദ്ദേഹത്തിന്റെ മകന്‍, അങ്ങനെ അല്ല ചേട്ടാ ഇങ്ങനെ എന്ന് പറയുമ്പോള്‍ ചെയ്യുന്ന ആള്‍ക്ക് ഇത് രണ്ടിലൂടെയും കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന കൗതുകം ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. പൃഥ്വിരാജ് എന്ന നടനെയും സംവിധായകനെയും വെച്ച് നോക്കുകയാണെങ്കില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് പൃഥ്വിരാജിലെ സംവിധായകനാണ്. അദ്ദേഹത്തെ ഇപ്പോള്‍ നോക്കി നില്‍ക്കുന്നത് തന്നെ വല്ലാത്ത സുഖമാണ്. രാജുവിന്റെ കൂടെ അഭിനയിക്കാനും രസമാണ് എന്നാലും സംവിധാനം ചെയ്യുമ്പോള്‍ അല്ല മോനെ ഇങ്ങനെ ചെയ്താലോ എന്ന് ചോദിക്കേണ്ട അവസരം തരില്ല. 
 
എനിക്ക് അതാണ് വേണ്ടതെന്ന് കൃത്യമായി അറിയുന്ന ഒരാളാണ് പൃഥ്വിരാജ്. അതിപ്പോള്‍ ആരോടാണെങ്കിലും. അത് സുകുമാരന്‍ ഏട്ടന്റെ ചോരയല്ലേ അപ്പോള്‍ അങ്ങനെയൊക്കെ ഉണ്ടാകും.',- സായ്കുമാര്‍ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയായി അഭിനയിച്ച ഈ നടിയെ ഓര്‍മയുണ്ടോ?