Webdunia - Bharat's app for daily news and videos

Install App

കുറേ ആളുകള്‍ക്ക് എന്നോട് വല്ലാത്ത വൈരാഗ്യവും ദേഷ്യവും ഉണ്ട്, ഞാന്‍ ചെയ്യാനുള്ള സിനിമകള്‍ ബ്ലോക്ക് ചെയ്യാന്‍ അവര്‍ ശ്രമിക്കാറുണ്ട്; പൃഥ്വിരാജ് അന്ന് പറഞ്ഞത്

Webdunia
ബുധന്‍, 16 ഫെബ്രുവരി 2022 (11:39 IST)
അമ്മ-ചേംബര്‍ പോര് നടക്കുന്നതിനിടെ പൃഥ്വിരാജ് സുകുമാരന്‍ സ്വീകരിച്ച പല നിലപാടുകളും വലിയ രീതിയില്‍ വിവാദമായിരുന്നു. വിനയനും തിലകനും ഒപ്പം പൃഥ്വിരാജ് സഹകരിച്ചത് പല സൂപ്പര്‍താരങ്ങളുടേയും നെറ്റി ചുളിപ്പിച്ചു. അമ്മയിലെ പ്രബലര്‍ പൃഥ്വിരാജിനെതിരെ അന്ന് രംഗത്തെത്തിയിരുന്നു. അക്കാലത്ത് പൃഥ്വിരാജ് നല്‍കിയ ഒരു അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുന്നത്. തന്റെ അവസരങ്ങള്‍ തട്ടിയെടുക്കാന്‍ പലരും ശ്രമിച്ചെന്നാണ് ഈ അഭിമുഖത്തില്‍ പൃഥ്വിരാജ് ആരോപിക്കുന്നത്. 
 
'ചേംബറിന്റേയും അമ്മയുടേയും പ്രശ്‌നങ്ങള്‍ കഴിഞ്ഞ് ഞാന്‍ എന്റേതായ തീരുമാനമെടുത്തു. അതുകഴിഞ്ഞ് എല്ലാം ഒത്തുതീര്‍പ്പായി മലയാള സിനിമ എന്നത്തേക്കാളും സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. പക്ഷേ ഇപ്പോഴും പ്രത്യക്ഷമായി ഒന്നും ഇല്ലെങ്കിലും പരോക്ഷമായി കുറേ ആള്‍ക്കാര്‍ക്ക് എന്നോട് വല്ലാത്ത വൈരാഗ്യവും ദേഷ്യവും ഉണ്ട്. അവരത് പ്രകടിപ്പിക്കുന്നത് ഓരോ സംവിധായകരെ വിളിച്ച് എന്നെപ്പറ്റി എന്തെങ്കിലും പറയുക, ഞാന്‍ ചെയ്യാനിരിക്കുന്ന കഥാപാത്രങ്ങള്‍ എങ്ങനെയെങ്കിലും വിളിച്ച് ബ്ലോക്ക് ചെയ്യുക, എന്റെ പ്രൊജക്ടുകള്‍ എങ്ങനെയെങ്കിലും ബ്ലോക്ക് ചെയ്യാന്‍ ശ്രമിക്കുകയൊക്കെയാണ്. എനിക്ക് ചോദിക്കാനുള്ളത് വേറെ ഒന്നുമല്ല; ഇങ്ങനെയൊക്കെ ചെയ്യേണ്ടത് വലിയ വലിയ ആള്‍ക്കാര്‍ക്കെതിരെയാണ്. ഞാന്‍ ഇവിടെ ആര്‍ക്കും ഭീഷണിയൊന്നും അല്ല. ഞാന്‍ തുടക്കക്കാരനാണ്. വെറും പത്തോ പന്ത്രണ്ടോ സിനിമയില്‍ മാത്രം അഭിനയിച്ച പുതുമുഖമാണ്. ഞാന്‍ മലയാള സിനിമയ്ക്ക് ഒഴിച്ച് കൂടാനാവാത്ത ആളായിട്ടില്ല. നാളെ പൃഥ്വിരാജ് സുകുമാരന്‍ മലയാള സിനിമയില്‍ ഇല്ലെങ്കില്‍ അത് മലയാള സിനിമയ്ക്ക് തീരാനഷ്ടമൊന്നും അല്ലെന്ന് എനിക്ക് നന്നായിട്ടറിയാം. അങ്ങനെയൊരു നിസാര നടനായ എനിക്കെതിരെ ഇങ്ങനെയൊരു എതിര്‍പ്പ് എന്തിനാണെന്നാണ് എനിക്ക് മനസിലാകാത്തത്?,' പഴയൊരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി നല്‍കിയിട്ടില്ല, പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധം: ടി.വീണ

പാക് വ്യോമ പാതയിലെ വിലക്ക്: വിമാന കമ്പനികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ശോഭാ സുരേന്ദ്രന്‍

അടുത്ത ലേഖനം
Show comments