Webdunia - Bharat's app for daily news and videos

Install App

വീട് ജപ്തിയായി, പോലീസിന്റെ മുമ്പില്‍ കരഞ്ഞ ആദിത്യന്‍ നവ്യ നായരുടെ ഒരുത്തിയില്‍, കുറിപ്പുമായി നടി

കെ ആര്‍ അനൂപ്
ബുധന്‍, 16 ഫെബ്രുവരി 2022 (11:33 IST)
കുന്നംകുളത്തിനടുത്ത് ഒരു വീട് ജപ്തി ചെയ്യുന്നു.അച്ഛനും അമ്മയും സ്ഥലത്തില്ല. നടി നവ്യ നായര്‍ പറഞ്ഞുവരുന്നത് ഒരുത്തിയിലെ തന്റെ മകനായി അഭിനയിച്ച ആദിത്യനെ കുറിച്ചാണ്. അവന്റെ ആദ്യ സിനിമയാണ് ഒരുത്തി.വാടക വീട്ടിലിരുന്ന് അവനും അവന്റെ കുടുംബവും കാണുന്ന നിറമുളള സ്വപ്നമാണ് ഒരുത്തി. ഒപ്പം ഉണ്ടാവണമെന്ന് നവ്യ പറയുന്നു.
 
നവ്യ നായരുടെ വാക്കുകള്‍
 
ഇത് ആദിത്യന്‍.എന്റെ (മണിയുടെ) സ്വന്തം അപ്പു.
ആദിത്യനെ നിങ്ങള്‍ക്കും അറിയാം...2019 ഒക്ടോബര്‍ 15 ന് ആദിത്യനെക്കുറിച്ച് ഒരു വാര്‍ത്ത മാതൃഭൂമി ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചു.കുന്നംകുളത്തിനടുത്ത് ഒരു വീട് ജപ്തി ചെയ്യുന്നു.അച്ഛനും അമ്മയും സ്ഥലത്തില്ല.നിയമം നടപ്പിലാക്കാന്‍ ചുമതലപ്പെട്ട പോലീസ് സംഘം കോടതി ഉത്തരവു പ്രകാരം വീട് ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നു... വീട്ടുസാധനങ്ങള്‍ പുറത്തേക്കിടുന്നു.. 
 
പോലീസ് സംഘഞ്ഞെ പത്തു വയസ്സുള്ള ആദിത്യന്‍ അലറിക്കരഞ്ഞ് തടയാന്‍ ശ്രമിക്കുന്നു...
പോലീസ്‌കാരാവട്ടെ ആദിത്യനെ എടുത്തു മാറ്റി 
'നിയമം നടപ്പിലാക്കുന്നു.'
 
ചുറ്റും കൂടിയ മനുഷ്യര്‍ നിസ്സഹായരായി എല്ലാം കണ്ടു നില്‍ക്കുന്നു.
 
ഈ സമയത്താണ് മാതൃഭൂമിയുടെ ഫോട്ടോഗ്രാഫര്‍ ഫിലിപ്പ് ജേക്കബ് മറ്റൊരു അസൈന്‍മെന്റ് കഴിഞ്ഞ് ആ വഴി വരുന്നത്.ആള്‍കൂട്ടം കണ്ട് വണ്ടി നിര്‍ത്തിയ ഫിലിപ്പ് അവിടുത്തെ രംഗങ്ങള്‍ ക്യാമറയിലാക്കി.അന്നു വൈകിട്ട് അത് ഒരു വാര്‍ത്തയായി.
 
പോലീസുകാര്‍ പിടിച്ചു മാറ്റുന്ന ആദിത്യന്റെ കൈയ്യില്‍ അതുവരെ അവന്‍ വളര്‍ത്തിയ പക്ഷി കുഞ്ഞുങ്ങളില്‍ ഒന്നിനെ കരുതലോടെ അടക്കി പിടിച്ചിരിക്കുന്നു.!
സ്വന്തം കൂട് ഇല്ലാതാവുമ്പോഴും ആ പക്ഷിക്കുഞ്ഞിനെ അവന്‍ വിട്ടുകളയുന്നില്ല!
 
ഈ ചിത്രവും വാര്‍ത്തയും വൈകുന്നേരം ലോകം കണ്ടു.
 
ഒരുത്തിയുടെ കാസ്റ്റിംഗ് തിരക്കുകളിലായിരുന്ന തിരക്കഥാകൃത്ത് സുരേഷേട്ടന്‍ അന്നു വൈകിട്ട് എന്നെ വിളിച്ചു...' മണീ...(ഒരുത്തിയില്‍ എന്റെ കഥാപാത്രത്തിന്റെ പേര്) നമ്മുടെ അപ്പൂനെ കിട്ടി 'സുരേഷേട്ടന്‍ അയച്ച ഫോട്ടോയും വാര്‍ത്തയും ഞാന്‍ നോക്കി.
എന്റെ കണ്ണു നിറഞ്ഞു .ജീവിതത്തിന്റെ കൊടും ചൂട് തൊട്ടറിഞ്ഞ ഇവനല്ലാതെ എന്റെ അപ്പുവാകാന്‍ മറ്റാര്..?വി.കെ. പി യും നാസര്‍ ക്കയും ഒരേ മനസോടെ ആദിത്യനെ അപ്പുവായി സ്വീകരിച്ചു. 
 
ആദിത്യന്‍ ഒരുത്തിയിലെ എന്റെ മകന്‍ അപ്പു ആയി.
ക്യാമറക്കു മുമ്പില്‍ അവന്‍ അവന്റെ ജീവിതം ആടി തിമിര്‍ക്കുന്നത് ഞങ്ങള്‍ വിസ്മയത്തോടെ നോക്കി നിന്നു .അവന്റെ ആദ്യ സിനിമയാണ് ഒരുത്തി.
വാടക വീട്ടിലിരുന്ന് അവനും അവന്റെ കുടുംബവും കാണുന്ന നിറമുളള സ്വപ്നമാണ്
ഒരുത്തി.ഒപ്പം ഉണ്ടാവണം

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉമ തോമസിന്റെ അപകടത്തില്‍ പൊതുമരാമത്ത് വകുപ്പിനെതിരെയും സംഘാടകര്‍ക്കെതിരെയും ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയില്‍ പങ്കെടുത്തത് 5100 രൂപ നല്‍കിയാണെന്ന് നര്‍ത്തകി

ഉമ തോമസ് അപകടം: പരിപാടിയുടെ സുരക്ഷാനിലവാരം കണ്ട് കഷ്ടം തോന്നുന്നുവെന്ന് മുരളി തുമ്മാരുകുടി

Indian political leaders in 2024: ഈ വര്‍ഷം കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട അഞ്ച് രാഷ്ട്രീയ നേതാക്കള്‍

പരിധിക്കപ്പുറമുള്ള മനുഷ്യരെ ചേര്‍ത്തുപിടിക്കുന്ന കേരള മോഡല്‍; കെ ഫോണ്‍ ചരിത്രം കുറിക്കുമ്പോള്‍

അടുത്ത ലേഖനം
Show comments