20 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ജീവിതം പ്രവചിച്ച് പൃഥ്വിരാജ്,15 വര്‍ഷംകൊണ്ട് നേടി നടന്‍, വീഡിയോ

കെ ആര്‍ അനൂപ്
വെള്ളി, 29 മാര്‍ച്ച് 2024 (16:29 IST)
Prithviraj Sukumaran
20 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ജീവിതം എങ്ങനെയായിരിക്കണമെന്ന് പൃഥ്വിരാജ് പറഞ്ഞ ഒരു വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ആടുജീവിതത്തിന്റെ വിജയം നടന്റെ പേര് ലോക സിനിമയ്ക്ക് മുന്നിലേക്ക് എത്തിച്ചു. ഈ അവസരത്തില്‍ പണ്ടൊരു അഭിമുഖത്തിനിടെ 20 വര്‍ഷങ്ങള്‍ക്കുശേഷം തന്റെ ജീവിതം എങ്ങനെ ആയിരിക്കണമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. അന്ന് നടന്‍ പറഞ്ഞ കാര്യങ്ങളില്‍ പലതും ഇന്ന് യാഥാര്‍ത്ഥ്യമായി എന്ന തോന്നല്‍ പ്രേക്ഷകര്‍ക്ക് ഉള്ളിലുണ്ട്.
 
'20 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ഒരു മൂന്നു ഭാഷകളിലെങ്കിലും മുന്‍നിരയില്‍ അറിയപ്പെടുന്ന മലയാളി നടന്‍ ആയിരിക്കണം ഞാന്‍. 20 വര്‍ഷങ്ങള്‍ക്ക് ശേഷം വളരെ സജീവമായി നല്ല സിനിമകള്‍ നിര്‍മ്മിക്കുകയും നല്ല കൊമേര്‍ഷ്യല്‍ ഫിലിമുകള്‍ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുകയും ഒരു പ്രൊഡക്ഷന്‍ ഹൗസ് റണ്‍ ചെയ്യുന്ന ഒരു ഫിലിം കമ്പനിയുടെ ഉടമസ്ഥനായിരിക്കണം ഞാന്‍. എനിക്ക് വളരെ വളരെ താല്‍പര്യം തോന്നുന്ന പ്രമേയങ്ങള്‍ മാത്രം സിനിമ രൂപത്തില്‍ എത്തിക്കുന്ന സംവിധായകനായിരിക്കണം ഞാന്‍. ഒരു നല്ല കുടുംബസ്ഥന്‍ ആയിരിക്കണം. എന്റെ അമ്മയ്ക്ക് നല്ലൊരു മകന്‍ ആയിരിക്കണം. എന്റെ അച്ഛന്റെ ഐഡിയോളജിസിന് ചീത്തപ്പേര് വരുത്താത്ത ജീവിക്കുന്ന നല്ലൊരു വ്യക്തിയായിരിക്കണം',-പൃഥ്വിരാജ് പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Riyas Pulikkal (@riyaspulikkal)

ആടുജീവിതം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പൃഥ്വിരാജിന്റെ പ്രകടനത്തിനെ പ്രശംസിച്ചുകൊണ്ട് നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

അടുത്ത ലേഖനം
Show comments