Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീലങ്കയ്ക്ക് പോവാതെ വിജയ് കേരളത്തില്‍ എത്തിയതിന് പിന്നില്‍ ഇതാണ്! നടന്റെ ഷൂട്ട് എത്ര ദിവസം? പുതിയ വിവരങ്ങള്‍

vijay

കെ ആര്‍ അനൂപ്

, ചൊവ്വ, 19 മാര്‍ച്ച് 2024 (09:19 IST)
വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന 'ഗോട്ട്' ചിത്രീകരണത്തിനായി വിജയ് തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. ആവേശോജ്ജ്വലമായ സ്വീകരണമാണ് ഇളയദളപതിക്ക് ലഭിച്ചത്. ഇന്നലെ വൈകിട്ട് 5 മണിക്ക് ആയിരുന്നു വിജയ് വിമാനത്താവളത്തില്‍ എത്തിയത്. രാവിലെ 7 മുതല്‍ തന്നെ ആരാധകര്‍ നടന്റെ വലിയ കട്ടൗട്ടുകളുമായി വിമാനത്താവള പരിസരത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
 
ചാര്‍ട്ടേഡ് വിമാനത്തിലാണ് വിജയ് കേരളത്തിലേക്ക് എത്തിയത്. വിജയിക്ക് ചുറ്റും അദ്ദേഹത്തിന്റെ തന്നെ സുരക്ഷാഭടന്മാര്‍ കൂടെയുണ്ടായിരുന്നു. നേരത്തെ കണ്ട ക്ലീന്‍ ഷേവ് ലുക്കില്‍ തന്നെയാണ് നടന്‍ കേരളത്തിലും എത്തിയത്.
 
നടന്‍ കാറില്‍ കയറുമ്പോഴും ആരാധകര്‍ ചുറ്റിലും നിറഞ്ഞു. ആരാധകരെ നിരാശരാകാതെ കാറിന്റെ സണ്‍ റൂഫ് തുറന്നു അവരെ അഭിവാദ്യം ചെയ്തു. കേരളത്തിലെ ആരാധകര്‍ പൂക്കള്‍ വാരിയെറിഞ്ഞായിരുന്നു നടനെ വരവേറ്റത്. പോലീസ് വളരെ പണിപ്പെട്ടാണ് ആരാധകരെ മാറ്റിയത്. നടന്റെ വരവ് പ്രമാണിച്ച് കൂടിയ എത്തിയ ആരാധക സംഘത്തെ നിയന്ത്രിക്കാന്‍ നിരവധി ആളുകള്‍ എയര്‍പോര്‍ട്ട് റോഡില്‍ എത്തിയിരുന്നു. 
 നേരത്തെ ശ്രീലങ്കയില്‍ ചിത്രീകരിക്കാമെന്ന് വിചാരിച്ച് സിനിമയുടെ ക്ലൈമാക്‌സ് തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.
ഇളയരാജയുടെ മകളും വെങ്കിറ്റ് പ്രഭുവിന്റെ കസിനുമായ ഭവതരണി കാന്‍സര്‍ ബാധ്യതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയില്‍ വച്ച് മരണത്തിന് കീഴടങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് ചിത്രത്തിന്റെ ലൊക്കേഷന്‍ തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഇരുപത്തിമൂന്നാം തീയതി വരെ വിജയ് തിരുവനന്തപുരത്ത് ഉണ്ടാകും. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.
 
 
  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യന്‍ സിനിമയിലെ സമ്പന്നന്മാരായ നടന്മാര്‍, ഷാരൂഖ്,ഹൃത്വിക്, രജനികാന്ത് തുടങ്ങിയ താരങ്ങളുടെ ആസ്തി