ആദ്യമായി മദ്യപിക്കാന്‍ പോയത് അച്ഛനോട് പറഞ്ഞ ശേഷം; അനുഭവം പങ്കുവെച്ച് പ്രിയ വാര്യര്‍

പ്രിയ മദ്യപിക്കുന്ന വീഡിയോ ഒരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു

Webdunia
ബുധന്‍, 16 നവം‌ബര്‍ 2022 (09:02 IST)
ഒരു അഡാറ് ലൗ എന്ന ചിത്രത്തിലൂടെ മലയാളത്തിനു പുറത്ത് വരെ ആരാധകരെ നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. താരത്തിന്റെ പ്രശസ്തി ഇപ്പോള്‍ മലയാളവും കടന്ന് ബോളിവുഡില്‍ വരെ എത്തി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. തന്റെ വ്യക്തിജീവിതത്തെ കുറിച്ച് പ്രിയ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. 
 
പ്രിയ മദ്യപിക്കുന്ന വീഡിയോ ഒരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതേകുറിച്ച് താരം തുറന്നുപറഞ്ഞു. 'ഞാന്‍ കള്ള് കുടിച്ചിരിക്കുന്ന വീഡിയോ പുറത്തുവന്നതില്‍ എനിക്ക് ടെന്‍ഷനില്ല. ബാംഗ്ലൂരില്‍ വെച്ച് എടുത്ത വീഡിയോയാണ് അത്. ആ വീഡിയോയില്‍ ഞാന്‍ കുടിച്ചിരുന്നു. എല്ലാവരും ചെയ്യുന്ന കാര്യങ്ങളേ ഞാനും ചെയ്തിട്ടുള്ളൂ. പക്ഷേ ഞാന്‍ പബ്ലിക്ക് ഫിഗറായതാണ് പ്രശ്‌നം. എന്റെ അമ്മ ആ വീഡിയോ കണ്ട് ചിരിക്കുകയാണ് ചെയ്തത്,' 
 
' എന്തിനാണ് മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് എന്ന് മാത്രമാണ് അച്ഛന്‍ ചോദിച്ചത്. വേറൊന്നും പറഞ്ഞിട്ടില്ല. അച്ഛനോട് പറഞ്ഞ ശേഷമാണ് ആദ്യത്തെ തവണ കുടിക്കാന്‍ പോയത്. അത്രയും ഫ്രീഡം എനിക്ക് ഫാമിലി തന്നിട്ടുണ്ട്. ഞാന്‍ മറുപടി കൊടുക്കേണ്ടവര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ മറ്റുള്ളതൊന്നും എന്റെ പ്രശ്‌നമല്ല. ആ വീഡിയോയില്‍ നിറയെ പോസിറ്റീവ് കമന്റും കണ്ടിരുന്നു,' പ്രിയ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

'അയല്‍ സംസ്ഥാനത്തെ സിനിമാ താരമായ മുഖ്യമന്ത്രിയുമായി എന്നെ താരതമ്യം ചെയ്യരുത്': ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

അടുത്ത ലേഖനം
Show comments