Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ ‘ഉണ്ടയ്ക്ക്’ 6 മാസത്തെ സമയം നൽകി പ്രിയദർശൻ!

Webdunia
ശനി, 22 സെപ്‌റ്റംബര്‍ 2018 (10:53 IST)
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ നായകൻ മമ്മൂട്ടി ആണ്. അനുരാഗ കരിക്കിൻ വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പൾസ് അറിയാവുന്ന സംവിധായകനാണ് ഖാലിദ് റഹ്മാനെന്ന് എല്ലാവർക്കും വ്യക്തമായതാണ്. ഖാലിദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന് ഉണ്ടയെന്ന് പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. 
 
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയതോടെ ട്രോളർമാരും പണി തുടങ്ങി കഴിഞ്ഞു. 6 മാസത്തിനുള്ളില്‍ ഉണ്ടയുടെ ചിത്രീകരണം ആരംഭിച്ചില്ലെങ്കില്‍ മോഹന്‍ലാലിനെ വെച്ച് ബോണ്ടയുമായി താനെത്തുമെന്നാണ് പ്രിയദര്‍ശന്‍ പറയുന്നതെന്ന ട്രോളാ‍ണ് ഏറ്റവും ഹിറ്റായിരിക്കുന്നത്. നേരത്തെ കുഞ്ഞാലി മരക്കാറില്‍ തുടങ്ങിയ തര്‍ക്കം ഇപ്പോള്‍ ഉണ്ടയിലേക്കെത്തിയോ? എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. 
 
ഉണ്ടയെന്ന് പേരില്‍ മാത്രമല്ല സിനിമയുടെ പിന്നിലും മറ്റൊരു പ്രത്യേകതയുണ്ട്. നന്‍പന്‍, തുപ്പാക്കി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ജെമിനി സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ദങ്കലിനും പത്മാവതിനും ശേഷം ശാം കൗശല്‍ ആക്ഷന്‍ കോറിയോഗ്രാഫറായെത്തുകയാണ് ഉണ്ടയിലൂടെ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

Gokulam Gopalan: ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും; ഇ.ഡി വിടുന്നില്ല!

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടന്‍ ശ്രീനാഥ് ഭാസി പിന്‍വലിച്ചു

കേരള പോലീസിന്റെ ഡിഡാഡ് പദ്ധതി: ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു രക്ഷപ്പെട്ടത് 775 കുട്ടികള്‍

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ സ്മാര്‍ട്ടില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 21344 വിവാഹങ്ങള്‍

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവം: കര്‍ശന നടപടിയെന്ന് ദേവസ്വം ബോര്‍ഡ്

അടുത്ത ലേഖനം
Show comments