Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി പൊട്ടിച്ചിരിപ്പിക്കും, ഈ വരവ് രണ്ടും കൽപ്പിച്ച്!

അമീറെന്ന അധോലോക നായകനെ വീഴ്ത്താൻ അവൻ വരുന്നു...

Webdunia
ശനി, 22 സെപ്‌റ്റംബര്‍ 2018 (10:06 IST)
ഖാലിദ് റഹ്മാന സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ നായകൻ മമ്മൂട്ടി ആണ്. അനുരാഗ കരിക്കിൻ വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പൾസ് അറിയാവുന്ന സംവിധായകനാണ് ഖാലിദ് റഹ്മാനെന്ന് എല്ലാവർക്കും വ്യക്തമായതാണ്. 
 
ഖാലിദ് റഹ്മാന്റെ സംവിധാനത്തിലെത്തുന്ന ഈ ആക്ഷന്‍ കോമഡി ചിത്രത്തിന്റെ പേര് ഉണ്ട എന്നാണ്. പോലീസ് വേഷമാണ് മമ്മൂട്ടിക്ക് ചിത്രത്തില്‍. ബിഗ് ബഡ്ജറ്റില്‍ ആണ് ഈ ചിത്രം ഒരുക്കാന്‍ പോകുന്നത് എന്നാണ് സൂചന. 
മൂവി മില്‍ന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ്  ഈ ചിത്രം നിര്‍മ്മിക്കുന്നത്. 
 
കഴിഞ്ഞ ആഴ്ച വിനോദ് വിജയന്റെ സംവിധാനത്തില്‍ അമീര്‍ എന്ന മമ്മൂട്ടിയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചിരുന്നു. അധോലോക നായകനായി മമ്മൂട്ടി എത്തുന്നുവെന്നതാണ് പ്രത്യേകത. ഒരേസമയം, അധോലോക നായകനും പൊലീസുമായി അഭിനയിക്കുന്നതിന്റെ തിരക്കിലേക്ക് നീങ്ങുകയാണ് മമ്മൂട്ടി.
 
നിലവില്‍ തെലുങ്ക് ചിത്രം യാത്രയുടെ ചിത്രീകരണ തിരക്കുകളിലാണ് മമ്മൂട്ടി. നടന്റെ റിലീസ് കാത്തിരിക്കുന്ന പുതിയ ചിത്രങ്ങള്‍ പേരന്‍പ് , യാത്ര എന്നിവയാണ്. മധുരരാജ, മാമാങ്കം എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു;സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

അടുത്ത ലേഖനം
Show comments