Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരയ്ക്കാർ എടുത്തതിന് പിന്നിൽ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്: തുറന്നുവെളിപ്പെടുത്തി പ്രിയദർശൻ

മരയ്ക്കാർ എടുത്തതിന് പിന്നിൽ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്: തുറന്നുവെളിപ്പെടുത്തി പ്രിയദർശൻ
, ചൊവ്വ, 10 മാര്‍ച്ച് 2020 (15:44 IST)
ആരാധകർ ഏറെ കാത്തിരിക്കുന്ന സിനിമയാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം, സിനിമയുടെ ട്രെയിലർ ആരാധകരുടെ ആവേശം കൊടുമുടിയിലുമെത്തിച്ചു. സിനിമ ഒരു ദൃശ്യവിരുന്നാകുമെന്നത് ട്രെയിലറിൽനിന്നു തന്നെ വ്യക്തം. ഇപ്പോഴിതാ മരക്കാർ ഒരുക്കിയതിന് പിന്നിൽ മറ്റൊരു ലക്ഷ്യം കൂടി ഉണ്ട് എന്ന് തുറന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ.   
 
മലയാള സിനിമയ്ക്ക് ദേശീയ തലത്തില്‍ ഒരു മാറ്റമുണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യം കൂടി ഈ സിനിമയ്ക്ക് പിന്നിലുണ്ട് എന്ന് പ്രൊയർദർശൻ പറയുന്നു. 'ബാഹുബലി തെലുങ്ക് സിനിമക്ക് ഉണ്ടാക്കിക്കൊടുത്ത ഒരു മാര്‍ക്കറ്റുണ്ട്. ബാഹുബലി ഭാവനാസൃഷ്ടിയായിരുന്നു. അതില്‍ റിയലിസം അധികം വിട്ടുപോകാതെ എടുക്കാനാണ് ശ്രമിച്ചത്. അത്തരം ഒരു മാർക്കറ്റ് മലയാള സിനിമക്കും ഉണ്ടാക്കിയെടുക്കുക എന്നതും മരയ്ക്കാർ ഒരുക്കിയതിന് പിന്നിലെ ലക്ഷ്യമാണ്.  
 
കാലാപാനി ചെയ്യുന്ന സമയത്ത് തന്നെ മരക്കാർ സിനിമയെ കുറിച്ച് ആലോചിച്ചിരുന്നു എന്ന് പ്രിയദർശൻ നേരത്തെ വ്യക്തമാക്കിയിരുന്നു 'കാലാപാനി ചെയ്ത ഉടനെ തന്നെ മരയ്ക്കാരുടെ ചരിത്രകഥ പറയുന്ന ഒരു സിനിമയെടുക്കാൻ ആലോചിച്ചിരുന്നു, എന്നാൽ തീമിൽ ചില അവ്യക്തകൾ നിലനിന്നിരിന്നതിനാൽ അന്ന് സിനിമ ചെയ്യാനായില്ല. പിന്നീട് മോഹൻലാലാണ് ഈ സിനിമ ചെയ്യാം എന്ന് പറയുന്നത്. 
 
ഞാനും ലാലുമൊക്കെ ഒരുമിച്ച്‌ സിനിമയെടുത്ത് വളര്‍ന്നവരാണ്, 'പ്രായമാവുകയല്ലേ. നാളെ നമുക്ക് ഓര്‍മ്മിക്കാനും ഒന്ന് രണ്ട് ചിത്രങ്ങള്‍ വേണ്ടെ നമുക്കിത് ചെയ്യാമെന്ന് ലാലാണ് പറയുന്നത്. ശരിക്കും ലാലായിരുന്നു ഈ സിനിമയുടെ പ്രോത്സാഹനം. പ്രിയദർശൻ പറഞ്ഞു. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്. അഞ്ച് ഭാഷയിലായി പുറത്തിറങ്ങുന്ന ചിത്രം അൻപതിലേറെ രാജ്യങ്ങളിലെ 5000 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘രേഷ്മയ്ക്ക് പലകാര്യങ്ങളിലും എന്നേക്കാൾ അറിവുണ്ട്, ഇനി ഞാൻ ജീൻസ് ഇടും, സിനിമ കാണും‘; തന്നിലെ മാറ്റങ്ങൾ തുറന്നു സമ്മതിച്ച് രജിത് കുമാർ