Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രിയദര്‍ശന്റെ ഹംഗാമ 2 ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലേക്ക്, വിറ്റുപോയത് വന്‍തുകയ്ക്ക്

പ്രിയദര്‍ശന്റെ ഹംഗാമ 2 ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലേക്ക്, വിറ്റുപോയത് വന്‍തുകയ്ക്ക്

കെ ആര്‍ അനൂപ്

, ചൊവ്വ, 8 ജൂണ്‍ 2021 (08:57 IST)
പ്രിയദര്‍ശന്റെ ഹംഗാമ 2 ഈയടുത്താണ് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചത്. ആദ്യഭാഗം പോലെതന്നെ അടിപൊളി കോമഡി എന്റര്‍ടെയ്നറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.30 കോടി രൂപയ്ക്കാണ് സ്ട്രീമിംഗ് അവകാശം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ നേടിയത് എന്നാണ് വിവരം. 
 
നേരത്തെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തില്‍ നിര്‍മ്മാതാക്കള്‍ തീരുമാനം മാറ്റി.റിലീസ് തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
 
2003ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഹംഗാമയുടെ രണ്ടാം ഭാഗമാണിത്?. പരേഷ്? റാവല്‍, ശില്‍പ ഷെട്ടി, മീസാന്‍ ജഫ്രി, പ്രണീത സുഭാഷ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ജാക്ക് ആന്‍ഡ് ജില്‍' തമിഴ് പതിപ്പില്‍ സൗബിന്റെ വേഷത്തില്‍ യോഗി ബാബു