പ്രിയദര്‍ശന്‍റെ ‘ഹംഗാമ 2’, ലാഭം 15 കോടി !

സുബിന്‍ ജോഷി
ബുധന്‍, 9 ജൂണ്‍ 2021 (21:28 IST)
2003 ൽ പുറത്തിറങ്ങിയ ‘ഹംഗാമ’ എന്ന ഹിറ്റ് ചിത്രത്തിന്റെ തുടർച്ചയുമായി പ്രിയദർശൻ ബോളിവുഡിലേക്ക് മടങ്ങുകയാണ്. ആദ്യ ഭാഗം പോലെ, ‘ഹംഗാമ 2’ ഒരു ഔട്ട് ആന്‍ഡ് ഔട്ട് കോമഡി എന്റർടെയ്‌നറായിരിക്കുമെന്നാണ് പ്രിയന്‍ വാഗ്ദാനം ചെയ്യുന്നത്. പരേഷ് റാവൽ, ശിൽപ ഷെട്ടി, മീസാൻ ജാഫ്രി, പ്രണിത സുഭാഷ് എന്നിവർക്കൊപ്പം രാജ്പാൽ യാദവ്, മനോജ് ജോഷി എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ‘ഹംഗാമ’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അക്ഷയ് ഖന്നയും അതിഥി വേഷത്തിൽ എത്തുന്നു.
 
പകർച്ചവ്യാധി കാരണം തിയേറ്ററുകൾ അടച്ചിരിക്കുന്നതിനാൽ, ‘ഹംഗാമ 2’ നിർമ്മാതാക്കൾ നേരിട്ട് OTT റിലീസ് തിരഞ്ഞെടുത്തിരിക്കുകയാണ്‍. ചിത്രം ഡിസ്നി + ഹോട്ട്സ്റ്റാറിന് 30 കോടി രൂപയ്ക്ക് വിറ്റു. ഇതിൽ സാറ്റലൈറ്റ് അവകാശങ്ങൾ ഉൾപ്പെടുന്നില്ലെന്നാണ് റിപ്പോർട്ട്. ഒരു ടിവി പ്രീമിയറിനുള്ള കൃത്യമായ കണക്ക് ഇതുവരെ അറിവായിട്ടില്ലെങ്കിലും, ആറുമുതല്‍ മുതൽ എട്ടു കോടി വരെ എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. അപ്പോള്‍ മൊത്തം 36 കോടി.
 
മ്യൂസിക് അവകാശങ്ങളും മറ്റും ചേര്‍ത്ത് മൊത്തത്തിലുള്ള വരുമാനം ഏകദേശം 45 കോടി രൂപയാണെന്ന് മനസ്സിലാക്കാം. 30 കോടി രൂപയുടെ ബഡ്ജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് എന്നതിനാൽ നിർമ്മാതാക്കൾ ഏകദേശം 15 കോടി രൂപയുടെ ലാഭം നേടിയിരിക്കുകയാണെന്നാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

അടുത്ത ലേഖനം
Show comments