Webdunia - Bharat's app for daily news and videos

Install App

രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രത്തിൽ നായികമാരായി പ്രിയാമണിയും കീർത്തിയും?

രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രത്തിൽ നായികമാരായി പ്രിയാമണിയും കീർത്തിയും?

Webdunia
തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (13:00 IST)
ഇന്ത്യൻ സിനിമാ പ്രേമികളെ അമ്പരപ്പിച്ച ചിത്രമായിരുന്നു രണ്ട് ഭാഗങ്ങളിലായി രാജമൗലി ഒരുക്കിയ ബാഹുബലി. ഇന്ത്യന്‍ ബോക്‌സോഫീസില്‍ ആയിരം കോടിയും രണ്ടായിരം കോടിയുമെത്തിയ ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്.
 
ഇപ്പോൾ രാജമൗലിയുടെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ചർച്ചയായിക്കൊണ്ടിരിക്കുന്നത്. രാംചരണിനെയും ജൂനിയര്‍ എന്‍ടിആറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മ്മിക്കുന്ന സിനിമയുടെ ലോഞ്ചിംഗ് നടന്നിരുന്നു. തെലുങ്ക് ആരാധകരെ ഒന്നടങ്കം വിസ്‌മയിപ്പിക്കുന്ന തരത്തിലുള്ള ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോർട്ടുകൾ.
 
ഇതിനായി അണിയറപ്രവര്‍ത്തകര്‍ പ്രിയാമണിയെ സമീപിച്ചതായാണ് അറിയുന്നത്. കഥ കേട്ട നടി ഉടന്‍ തീരുമാനം അറിയിക്കുമെന്നാണ് സൂചന.
 
ഇപ്പോൾ ചിത്രത്തിലെ നായികമാർ ആരൊക്കെ ആയിരിക്കും എന്നാണ് ആരാധകരുടെ സംശയം. ഒരുകാലത്തെ ഹിറ്റ് നടിമാരിലൊരാളായ പ്രിയാമണിയുടേയും ഇപ്പോൾ ഇന്റസ്‌ട്രി അടക്കി വാഴുന്ന കീർത്തി സുരേഷിന്റേയും പേരുകളാണ് ഉയർന്നുവന്നിരിക്കുന്നത്.
 
റസ്ലിംഗ് രംഗങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു സ്‌പോര്‍സ് സിനിമയായിരിക്കുമെന്നും സൂചനയുണ്ട്. ചിത്രത്തിന് ഇതുവരെയായി പേര് ഇട്ടില്ല. 300 കോടി മുതല്‍ മുടക്കില്‍ ഡിവിഡി എന്റര്‍ടെയ്‌മെന്റ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിനും രാംചരണിനും തുല്യ പ്രധാന്യമുള്ള വേഷമായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

എടിഎം കണ്ടുപിടിച്ചിട്ട് എത്ര വര്‍ഷമായെന്ന് അറിയാമോ, ഇന്ത്യയില്‍ വന്ന വര്‍ഷം ഇതാണ്

ഇറാനെ പറ്റിക്കാന്‍ പോയി പണി കിട്ടി അമേരിക്ക; രണ്ട് ബി-2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

പത്തു ദിവസത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല

കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലി വേണ്ട; ബിന്ദുവിന്റെ കുടുംബം

Nipah Virus: മലപ്പുറം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇതൊക്കെ

അടുത്ത ലേഖനം
Show comments