സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ പ്രിയങ്ക ചോപ്ര തലയടിച്ച് വീണു
പ്രിയങ്ക ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂയോർക്കിൽ ടെലിവിഷൻ ഷോയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
ക്വാണ്ടിക്കോ ടെലിവിഷൻ ഷോയുടെ സെറ്റിൽ വച്ചായിരുന്നു സംഭവം. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിടെ പ്രിയങ്കയുടെ കാൽ വഴുതുകയും തലയടിച്ചു വീഴുകയായിരുന്നു. ഇതേത്തുടർന്നു തലകറക്കം അനുഭവപ്പെട്ട പ്രിയങ്കയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വീട്ടിലേക്ക് മടങ്ങിയ താരം ഒരാഴ്ചത്തെ വിശ്രമത്തിലാണ്. പരമ്പരയുടെ രണ്ടാമത്തെ സീസണ്‍ ചിത്രീകരിക്കുന്നതിനായി ന്യൂയോര്‍ക്കിലെത്തിയ സംഘം ചിത്രീകരണം തുടരും.
74 ആമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്തതിനു പിന്നാലെയാണ് പ്രിയങ്കയ്ക്ക് അപകടം സംഭവിച്ചത്. ചിത്രീകരണത്തിനിടെ അപകടങ്ങൾ ഉണ്ടാകുന്നത് ഇപ്പോൾ ഒരു സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാത്തതാണ് ഇതിന്റെ പ്രശ്നം.