Webdunia - Bharat's app for daily news and videos

Install App

'ഞങ്ങള്‍ക്ക് ആകെ ഷോക്കായി,വാലിബന് മുമ്പ് ചെയ്യേണ്ടിയിരുന്നത് വേറൊരു പ്രോജക്ട്'; സിനിമയിലേക്ക് എത്തിയ കഥ പറഞ്ഞ് നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍

കെ ആര്‍ അനൂപ്
വെള്ളി, 1 മാര്‍ച്ച് 2024 (12:11 IST)
മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ ഇപ്പോഴും ചര്‍ച്ചയാക്കുകയാണ്.ഒ.ടി.ടി റിലീസിന് പിന്നാലെ കൂടുതല്‍ പ്രേക്ഷകര്‍ കാണുകയും നല്ല അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്ന സമയമാണ് ഇപ്പോള്‍.കേരള ബോക്‌സ് ഓഫീസില്‍ 5.85 കോടി നേടി 2024 ലെ ഓപ്പണിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു മോഹന്‍ലാല്‍ ചിത്രം. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയിലേക്ക് എങ്ങനെയാണ് എത്തിയത് എന്നതിനെക്കുറിച്ച് നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍ പറയുന്നു.
 
'ഞങ്ങള്‍ ആദ്യം വേറൊരു പ്രോജക്ട് ആയിരുന്നു അനൗണ്‍സ് ചെയ്തിരുന്നത്. പക്ഷേ അതിന്റെ ഫൈനല്‍ സ്‌ക്രിപ്റ്റില്‍ ചില സംശയങ്ങള്‍ വന്നു. ടെക്‌നിക്കല്‍ ആസപെക്റ്റിലായിരുന്നു ഈ സംശയം വന്നത് .അതിന്റെ സ്‌ക്രിപ്റ്റ് ഒന്നുകൂടെ കറക്റ്റ് ചെയ്യണമെന്ന് നിലയിലേക്ക് എത്തി. ആ സമയത്ത് എന്റെ അടുത്ത് ഒരു സുഹൃത്ത് വഴി ലിജോയോട് എന്തെങ്കിലും കഥയുണ്ടോ എന്ന് അന്വേഷിക്കുന്നത്. നമുക്ക് ആലോചിക്കാം എന്നായിരുന്നു ലിജോയുടെ മറുപടി. അതിനുശേഷം ലിജോ വന്ന് ഒരു കഥ പറഞ്ഞു. അത് ഞങ്ങള്‍ക്ക് ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്തു.
 
ലിജോയുടെ പടങ്ങള്‍ ഞാന്‍ കണ്ടിരുന്നു. എല്ലാം ഒന്നും കണ്ടിരുന്നില്ല. അന്ന് ലിജോ പറഞ്ഞ കഥ വളരെ രസകരമായിരുന്നു. എനിക്കും ലാലിനും ആ കഥ ഇഷ്ടമായിരുന്നു. പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ ലിജോ അതിന് ഒരു പ്രശ്‌നമുണ്ടെന്നും ആ സ്‌ക്രിപ്റ്റ് ശരിയാവില്ലെന്ന് പറഞ്ഞു.
 
അന്ന് ഞങ്ങള്‍ക്ക് ആകെ ഷോക്കായി. ലാലിനെ ആ കഥ ഇഷ്ടപ്പെട്ടിരുന്നു. ആള്‍ കഥ കേട്ട ശേഷം ഷൂട്ടിങ്ങിന് വേണ്ടി മൊറോക്കോയിലേക്ക് പോയിരുന്നു. അതിനുശേഷമാണ് ലിജോ വര്‍ഷങ്ങളായി മനസ്സിലുള്ള മറ്റൊരു കഥ പറയുന്നത്.',-ഷിബു ബേബി ജോണ്‍ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അടുത്ത ലേഖനം
Show comments