Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക സിനിമയിലെ അതുല്യ പ്രതിഭയാണ് മോഹൻലാൽ; പുലിമുരുകൻ ഗംഭീരം തന്നെ, വിഷമിപ്പിച്ചതിൽ ഖേദിക്കുന്നുവെന്ന് ജയരാജ്

പുലിമുരുകൻ ഗംഭീരം തന്നെ!

പുലിമുരുകൻ
, തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (16:51 IST)
തീയേറ്ററുകളിൽ സൂപ്പർഹിറ്റായി ഓടുന്ന പുലിമുരുകൻ എന്ന മോഹൻലാൽ ചിത്രത്തെ കുറിച്ച് സംവിധായകൻ ജയരാജ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. പുലിമുരുകനെ കടത്തിവെട്ടി തന്റെ പുതിയ ചിത്രം വീരം നൂറ് കോടി ക്ലബിൽ കടക്കുമെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ആരാധകർ അണിനിരക്കുകയും സംഭവം വിവാദമാകുകയും ചെയ്തു.
 
തന്റെ പ്രസ്താവന വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജയരാജൻ. മലയാളത്തിലെ എന്നല്ല, ലോക സിനിമയിലെത്തന്നെ അതുല്യ പ്രതിഭകളിലൊരാളാണ് ഭരത് മോഹൻലാൽ എന്നും അദ്ദേഹത്തിന്റെ അഭിനയത്തിന്റെ കഴിവും സിനിമയ്ക്ക് വേണ്ടിയുള്ള കഴിവും വെളിവാക്കുന്ന അസാമാന്യമായ ഒരു വർക്കാണ് പുലിമുരുകനെന്നും ജയരാജ് പറഞ്ഞു.
 
webdunia
ഇത്രയും വലിയൊരു ഹിറ്റ് സൃഷ്ടിച്ചതിന്റെ പിന്നിൽ സാങ്കേതിക മികവ് ഒരു ഘടകമാണ് എന്നാണ് താൻ ഉദ്ദേശിരുന്നുള്ളു. എന്നാൽ, ആ വാക്കുകൾ മോഹൻലാലിനോ അദ്ദേഹത്തിന്റെ ആരാധകർക്കോ വിഷമമായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു ജയരാജ് പ്രതികരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിന് വേണ്ടിയാണ് നസിറുദ്ദീന്‍ ഷായെ മാറ്റിയത് !