സോഷ്യല്‍ മീഡിയയിലെ പതിവ് കാഴ്ചയാണ് ഫാന്‍ ഫൈറ്റുകള്‍. ചിലപ്പോള്‍ സിനിമകളുടെ കളക്ഷനെ ചൊല്ലിയായിരിക്കും തര്‍ക്കം. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി വന്ന ഒരു ഡയലോഗാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.
'മുരുകന്‍ തീര്‍ന്നു' എന്നാണ് മോഹന്‍ലാല്‍ ഫാന്‍സിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കണ്ടൊരു ഡയലോഗ്.റെക്കോര്‍ഡുകള്‍ തകര്‍പ്പെടാനുള്ളതാണ്. '2018 സിനിമയുടെ ടീമിന് അഭിനന്ദനങ്ങള്‍. ഏഴ് വര്‍ഷങ്ങളുടെ കാലയളവുള്ള 'മുരുകാ നീ തീര്‍ന്നടാ' എന്നതിന് അവസാനം. ഇനി കിരീടം തിരിച്ച് പിടിക്കാനുള്ള സമയം'-ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പിന്റെ ഉള്ളടക്കം.
100 കോടി ക്ലബ്ബിലേക്ക് എത്തിയ ആദ്യ മലയാള ചിത്രമാണ് പുലിമുരുകന്‍. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു ആദ്യമായി മലയാള സിനിമയ്ക്ക് പാന്‍ ഇന്ത്യന്‍ സാധ്യതകള്‍ തുറന്നുകൊടുത്ത സിനിമ കൂടിയാണിത്. തകര്‍ക്കാനാവാതെ ഏഴു വര്‍ഷത്തോളം മറ്റൊരു ചിത്രത്തിനും പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ആയില്ല. 150 കോടി കളക്ഷന്‍ നേടിയ മലയാള സിനിമയായി മാറി 2018.
മലയാള സിനിമയില്‍ 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്ന ചിത്രമായിരിക്കുകയാണ് 2018. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ മലയാള ചിത്രം എന്ന റെക്കോര്‍ഡും 2018 നാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.ലൂസിഫര്‍, പുലിമുരുകന്‍, ഭീഷ്മ പര്‍വം, കുറുപ്പ്, മധുര രാജ, മാമാങ്കം, കായംകുളം കൊച്ചുണ്ണി, കുറുപ്പ്,മാളികപ്പുറം തുടങ്ങിയ ചിത്രങ്ങള്‍ നൂറുകോടി ക്ലബ്ബില്‍ എത്തിയിരുന്നു.