Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൂടപ്പം പോലെ ടിക്കറ്റുകള്‍ തീരുന്നു; പുലിമുരുകന്റെ ടിക്കറ്റിന് പൊന്നിനേക്കാള്‍ വില !

മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ ടിക്കറ്റിനായി പ്രേക്ഷകര്‍ നെട്ടോട്ടമോടുന്നു

ചൂടപ്പം പോലെ ടിക്കറ്റുകള്‍ തീരുന്നു; പുലിമുരുകന്റെ ടിക്കറ്റിന് പൊന്നിനേക്കാള്‍ വില !
, തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (11:37 IST)
മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ ടിക്കറ്റിനായി പ്രേക്ഷകര്‍ നെട്ടോട്ടമോടുന്നു. വളരെപെട്ടെന്നു തന്നെ ഓണ്‍ലൈനിലും തീയറ്ററിലും ടിക്കറ്റ് വിറ്റു പോകുന്ന അവസ്ഥയാണ് കഴിഞ്ഞ ദിവസങ്ങളിലായി കാണുന്നത്. പല തീയറ്ററുകളും അതിരാവിലെയും പാതിരാത്രിയിലുമൊക്കെ സ്പെഷല്‍ ഷോകള്‍ നടക്കുന്നുണ്ട്. എന്നിട്ടുപോലും പ്രേക്ഷകരെ തൃപ്തരാക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. 
 
റിലീസ് ചെയ്ത് നാലാം ദിവസമായെങ്കിലും ഇപ്പോളും ഹൗസ്ഫുള്‍ ഷോകളുമായി നിറഞ്ഞോടുകയാണ് പുലിമുരുകന്‍. കരിഞ്ചന്ത മാഫിയകളും വളരെ സജീവമായി രംഗത്തുണ്ട്. ഇതുവരെയുള്ള എല്ലാ ബോക്സ് ഓഫിസ് റെക്കോര്‍ഡുകളും മുരുകന്‍ കീഴടക്കുമെന്നാണ് സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് വരുംദിനങ്ങളില്‍ തീയറ്ററുകളുടെ എണ്ണം കൂട്ടാനാണ് സാധ്യത.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കസബയെ പൊട്ടിച്ചു, കബാലിയെ തൊടാൻ പുലിമുരുകന് സാധിച്ചില്ല!