Publish Date: Thu, 23 Nov 2023 (09:11 IST)
Updated Date: Thu, 23 Nov 2023 (09:15 IST)
ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന പുള്ളി ട്രെയിലര്‍ നവംബര്‍ 24ന് ആറരയ്ക്ക് പുറത്ത് വരും.ചോരപുരണ്ട കൈകളില്‍ വിലങ്ങണിഞ്ഞ് നില്‍ക്കുന്ന ദേവ് മോഹന്റെ പോസ്റ്ററുകള്‍ പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. പ്രണയ നായകനായെത്തിയ നടന്റെ ശക്തമായ കഥാപാത്രം കൂടിയായിരിക്കും ഇത്.
ഇന്ദ്രന്‍സ്, രാജേഷ് ശര്‍മ്മ, ശ്രീജിത്ത് രവി, വിജയകുമാര്‍, മീനാക്ഷി, അബിന്‍ ബിനോ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമ ആയിരിക്കാനാണ് സാധ്യത. പുള്ളിയില്‍ കോമഡിക്കും പ്രാധാന്യമുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു. പുതുമുഖം നായികയാണ് ചിത്രത്തിലെത്തുന്നത്.കമലം ഫിലിംസിന്റെ ബാനറില്‍ ടിബി രഘുനാഥനാണ് ചിത്രം നിര്‍മിക്കുന്നത്.