Webdunia - Bharat's app for daily news and videos

Install App

ലക്ഷ്യം 2000 കോടി? പുഷ്പ 2 ഉടനൊന്നും ഒ.ടി.ടി റിലീസിനില്ല!

നിഹാരിക കെ.എസ്
ശനി, 21 ഡിസം‌ബര്‍ 2024 (12:10 IST)
ഇന്ത്യന്‍ സിനിമയിലെ സമീപകാലത്തെ എല്ലാ റെക്കോര്‍ഡുകളും മറികടക്കുകയാണ് അല്ലു അര്‍ജുന്റെ പുഷ്പ 2. ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തിയ ചിത്രം  ഇതിനോടകം 1500 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിട്ടുണ്ട്. ഇതിനിടെ ചിത്രം ഉടന്‍ തന്നെ ഒ.ടി.ടിയില്‍ എത്തുമെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇത് തള്ളി അണിയറ പ്രവർത്തകർ രംഗത്ത്. 
 
ജനുവരി 9 മുതല്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഇത് അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് വ്യക്തമാക്കുന്നു. ”പുഷ്പ: ദ റൂളിന്റെ ഒ.ടി.ടി റിലീസിനെ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഈ അവധിക്കാലത്ത് പുഷ്പ 2 ബിഗ് സ്‌ക്രീനുകളില്‍ മാത്രം ആസ്വദിക്കൂ. 56 ദിവസം വരെ ഇത് ഒരു ഒടിടിയിലും ഉണ്ടാകില്ല” എന്നാണ് മൈത്രി മൂവീ മേക്കേഴ്‌സ് എക്‌സില്‍ കുറിച്ചിരിക്കുന്നത്. 
 
അതേസമയം, സമ്മിശ്ര പ്രതികരണങ്ങളാണ് തിയേറ്റില്‍ നിന്നും ലഭിക്കുന്നതെങ്കിലും ബോക്‌സ് ഓഫീസില്‍ സിനിമ കുതിപ്പ് തുടരുകയാണ്. 990.7 കോടിയാണ് സിനിമയുടെ ഹിന്ദി പതിപ്പിന്റെ കളക്ഷന്‍. ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ നിന്നായി 1500 കോടിയിലധികമാണ് ചിത്രം നേടിയത്. 2000 കോടിയാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഗാർഹികപീഡന നിയമങ്ങൾ ഭർത്താവിനെ പിഴിയാനുള്ളതല്ല'; സുപ്രീം കോടതി

കോതമംഗലത്ത് രണ്ടാനമ്മ കൊലപ്പെടുത്തിയ ആറുവയസ്സുകാരിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

MTVasudevannair: എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, കുടുംബത്തെ ഫോണിൽ വിളിച്ച് സംസാരിച്ച് മുഖ്യമന്ത്രി

കൊലപാതക കേസിൽ ഹാജരാകാനെത്തിയ പ്രതിയെ ഏഴംഗ സംഘം കോടതിക്ക് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി; പകരം വീട്ടിയതെന്ന് പോലീസ്

ജര്‍മനിയില്‍ ക്രിസ്മസ് ചന്തയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; 2 മരണം, 68 പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments