ഓരോ സിനിമ റിലീസാകുമ്പോഴും തീയേറ്ററിന് അകത്തുള്ളതിനേക്കാളും ഡ്രാമ പുറത്ത് നാടകക്കാരുണ്ട്. റിവ്യു പറഞ്ഞും വേഷം കെട്ടിയും പ്രശസ്തരാ നിരവധി പേരുണ്ട്. ആറാട്ടണ്ണനും അലിന്‍ ജോസ് പെരേരയുമൊക്കെ ഇക്കൂട്ടത്തിലെ ആളുകളാണ്. അത്തരത്തിൽ വൈറലായിരിക്കുകയാണ് ഒരു മാർക്കോ ആരാധകൻ.
ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോയുടെ റിലീസിന് മാര്‍ക്കോയായി വേഷപ്പകര്‍ച്ച നടത്തി എത്തിയ ആരാധകനാണ് വൈറലാകുന്നത്. വൈറലാകാൻ കാരണം, ലുക്കാണ്. ആവേശം മൂത്ത് മാര്‍ക്കോ എന്ന് വിളിച്ച് കസേരയില്‍ കയറിയ ആരാധകന്‍ മൂടും കുത്തി വീണതോടെയാണ് വൈറലായത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
'മാര്‍ക്കോ അല്ല. മാറിക്കോ, ഓരോ പുതിയ സിനിമ റിലീസ് ആകുമ്പോള്‍ പുതിയ അവതാരം പിറവി എടുക്കുന്നുണ്ട്, മാര്‍കോയുടെ മൂഡ് കീറി, മാര്‍ക്കോ തനിയെ എണീറ്റ് പോയ്‌ക്കോളും, ആരും കണ്ടില്ല. എണീച്ച് പൊക്കോ, എനിക്കു വയ്യ ചിരിക്കാന്‍.. വളരെയധികം സന്തോഷം' എന്നിങ്ങനെയാണ് ചില കമന്റുകള്‍.