Webdunia - Bharat's app for daily news and videos

Install App

‘ബിഗ് ബജറ്റ് സിനിമയെന്നാൽ പൊള്ളാച്ചി പീഡനം പോലെ, ആർക്കും ഇവിടെ സീതയാകാം’ - നയൻ‌താരയേയും പൊള്ളാച്ചി പീഡനത്തിന് ഇരയായവരെയും പരസ്യമായി അപമാനിച്ച് രാധാരവി

പൊള്ളാച്ചി പീഡനത്തിൽ ഇരയായവരേയും നയൻ‌താരയേയും പൊതുവേദിയിൽ അപമാനിച്ച് രാധാരവി

Webdunia
ഞായര്‍, 24 മാര്‍ച്ച് 2019 (15:38 IST)
രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡനത്തെ കുറിച്ച് നടൻ രാധാരവി നടത്തിയ പരാമർശം വിവാദമാകുന്നു. നയന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന കൊലയുതിര്‍ കാലം എന്ന സിനിമയുടെ പ്രചരണ ചടങ്ങില്‍ പങ്കെടുക്കവെയാണ് രാധാരവി പൊള്ളാച്ചി പീഡനക്കേസിലെ ഇരകളേയും നയൻ‌താരയേയും പരസ്യമായി അപമാനിച്ചത്. 
 
‘നയന്‍താരയെ രജനികാന്ത്, ശിവാജി ഗണേശന്‍, എം.ജി.ആര്‍ എന്നിവരുമായി താരതമ്യം ചെയ്യരുത്. അവര്‍ മഹാത്മാക്കളാണ്. അവരുടെ വ്യക്തി ജീവിതത്തിൽ മോശപ്പെട്ട കാര്യങ്ങൾ ഒരുപാടുണ്ടായിട്ടും ഇപ്പോഴും അവർ സിനിമയിൽ നിക്കുന്നു. അതിന് കാരണം, തമിഴ്‌നാട്ടുകാർ പെട്ടന്ന് എല്ലാം മറക്കുന്നു എന്നതാണ്. തമിഴ്‌ സിനിമയില്‍ അവര്‍ പിശാചായി അഭിനയിക്കുന്നു അതേ സമയം തെലുങ്കില്‍ സീതയായും.‘
 
‘കെ.ആര്‍ വിജയെപ്പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും ഇന്ന് കുഴപ്പമില്ല, ആര്‍ക്കും ഇവിടെ സീതയാകാം’ - രാധാരവി പറഞ്ഞു.
 
പൊള്ളാച്ചി പീഡനത്തെ ബിഗ് ബജറ്റ് സിനിമകളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പരാമർശവും വിവാദമായിരിക്കുകയാണ്. പൊള്ളാച്ചിയില്‍ ആരോ ബലാത്സംഗത്തിന് ഇരയായെന്നും ആ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചോര്‍ന്നുവെന്നും താൻ കേട്ടുവെന്നും അദ്ദേഹം പരിഹസിച്ചു.
 
'ഈ കാലത്ത് ബിഗ് ബജറ്റ് സ്‌മോള്‍ ബജറ്റ് സിനിമകള്‍ തമ്മിലുള്ള വ്യത്യാസം ആളുകള്‍ക്ക് മനസ്സിലാകില്ല. ഒരു സ്‌മോള്‍ ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്ന പോലെയാണ്. എന്നാല്‍ ബിഗ് ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ പൊള്ളാച്ചിയിലെ സംഭവം പോലെ 40 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട പോലെയാണ്. അതാണ് വ്യത്യാസം.' - രാധാരവി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിൽ വിഭജന രാഷ്ട്രീയം ആധിപത്യമുറപ്പിക്കുന്നു, രാഷ്ട്രീയ സിനിമയല്ലാതിരുന്നിട്ടും എമ്പുരാനെതിരെ ആക്രമണമുണ്ടായി: പിണറായി വിജയൻ

സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം; ഒരു ഡോക്ടറിന് 7000 രോഗികള്‍!

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

'തമിഴില്‍ ഒപ്പിട്ടിട്ടെങ്കിലും തമിഴ് ഭാഷയെ സ്‌നേഹിക്കൂ': തമിഴ്‌നാട് നേതാക്കളുടെ ഭാഷ നയത്തെ പരിഹസിച്ച് പ്രധാനമന്ത്രി

ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കും: ബ്രിട്ടീഷ് പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments