Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി അധ്യാപിക, പീഡിപ്പിക്കുന്നത് ട്യൂഷനായി വീട്ടിലെത്തുമ്പോൾ, പിന്നീട് സംഭവിച്ചത് ഇങ്ങനെ

വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി അധ്യാപിക, പീഡിപ്പിക്കുന്നത് ട്യൂഷനായി വീട്ടിലെത്തുമ്പോൾ, പിന്നീട് സംഭവിച്ചത് ഇങ്ങനെ
, വെള്ളി, 22 മാര്‍ച്ച് 2019 (17:19 IST)
ചെന്നൈ: വിദ്യാർത്ഥികളെ ലൈംഗികമായി ഉപയോഗിച്ച അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ അർണയിലുള്ള സർക്കാർ വിദ്യാലയത്തിൽ അധ്യാപിക നിത്യയാണ് പൊലീസിന്റെ പിടിയിലായത്. സ്കൂളിലെ വിദ്യാർത്ഥികളെ ഇവർ നിരന്തരമായി ലൈംഗികമായി ഉപയോഗിച്ചുവരികയായിരുന്നു.
 
ഇംഗ്ലീഷ് അധ്യാപികയായ നിത്യ സ്കൂളിലെ വിദ്യർത്ഥികൾക്കായി സ്വന്തം വിട്ടിൽ പ്രത്യേക ട്യൂഷൻ എടുക്കാറുണ്ട്. ഇവിടെവച്ചാണ് ഇവർ വിദ്യാർത്ഥികളെ നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിക്കാറുള്ളത് എന്ന് പൊലീസ് പറയുന്നു. ഇതിന്റെ ദൃശ്യങ്ങളും അധ്യാപിക ഫോണിൽ പകർത്തി സൂക്ഷിച്ചിരുന്നു. അധ്യാപകനായ നിത്യയുടെ ഭർത്താവ് ഈ ദൃശ്യങ്ങൾ കണ്ടതാണ് സംഭവം പുറത്തറിയാൻ കാരണം. 
 
വിദ്യർത്ഥികളെ ഇരയാക്കരുത് എന്ന് ഇതോടെ ഭർത്താവ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് വകവക്കാതെ നിത്യ വിദ്യാർത്ഥികളെ ലൈംഗികമായി ഉപയോഗിക്കുന്നത് തുടർന്നതോടെ ജില്ലാ കളക്ടർക്ക് ഭർത്താവ് പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അധ്യാപിക കുടുങ്ങിയത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പി ജയരാജന്‍ വിജയക്കൊടി പാറിക്കുമോ ?; കരുത്ത് കാട്ടാതെ രക്ഷയില്ലെന്ന് ആര്‍എംപി - ഇത് ഒന്നാം നമ്പര്‍ പോരാട്ടം