ഫഹദിന്റെ അടുത്ത തമിഴ് സിനിമ,രാഘവ ലോറന്‍സും എസ്ജെ സൂര്യയും രണ്ടാം തവണയും ഒന്നിക്കുന്നു, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
ശനി, 29 ജൂണ്‍ 2024 (13:19 IST)
നടനും നൃത്തസംവിധായകനുമായ രാഘവ ലോറന്‍സ് ശിവകാര്‍ത്തികേയന്റെ 'റെമോ', കാര്‍ത്തിയുടെ 'സുല്‍ത്താന്‍' എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ഭാഗ്യരാജിനൊപ്പം പുതിയ ചിത്രത്തിനായി കരാര്‍ ഒപ്പിട്ടു. ഒരു ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തിന് 'ബെന്‍സ്' എന്ന് പേരിട്ടിരിക്കുന്നത്.
 
ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
 ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
 എസ് ജെ സൂര്യയും ഫഹദ് ഫാസിലും സിനിമയില്‍ ഉണ്ടാകും.
 
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത മുന്‍ ബ്ലോക്ക്ബസ്റ്റര്‍ 'ജിഗര്‍താണ്ട ഡബിള്‍ എക്സി'ന് ശേഷം രാഘവ ലോറന്‍സും എസ്ജെ സൂര്യയും രണ്ടാം തവണയും ഒന്നിക്കുന്നു.
 
 വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന മറ്റൊരു മലയാള ചിത്രത്തിനായി ഫഹദ് ഫാസിലും എസ് ജെ സൂര്യയും സഹകരിക്കുമെന്ന് പറയപ്പെടുന്നു.
 
 ഫഹദ് ഫാസില്‍ തമിഴില്‍ 'വേട്ടയാന്‍', തെലുങ്കില്‍ 'പുഷ്പ 2: ദി റൂള്‍' എന്നിവയുടെ റിലീസിനായി കാത്തിരിക്കുകയാണ്, എസ് ജെ സൂര്യയുടെ 'ഗെയിം ചേഞ്ചര്‍', 'രായന്‍' എന്നീ ചിത്രങ്ങള്‍ വൈകാതെ എത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അതിജീവിതയ്‌ക്കെതിരെ മോശം കമന്റിട്ടവരെയും പൂട്ടും; രാഹുല്‍ ഈശ്വര്‍ ഇന്ന് കോടതിയില്‍

മൂന്നാം മാസത്തില്‍ കഴിച്ചത് ഏഴാഴ്ചയ്ക്കകം കഴിക്കേണ്ട ഗുളിക; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡോക്ടറുടെ മൊഴി

അടുത്ത ലേഖനം
Show comments