Webdunia - Bharat's app for daily news and videos

Install App

'സഹോദരി എന്നെ വിളിച്ച് കുറേ കരഞ്ഞു, ഭര്‍ത്താവിന്റെ സ്വകാര്യ ഫോണ്‍ കണ്ടെന്നും അതില്‍ നിന്ന് യുകെ നമ്പറിലേക്ക് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നും പറഞ്ഞു; ആ നമ്പര്‍ തപ്പിയ ഞാന്‍ ഒടുവില്‍ ഞെട്ടി'

Webdunia
തിങ്കള്‍, 14 ജൂണ്‍ 2021 (12:09 IST)
രാജ് കുന്ദ്രയും ആദ്യ ഭാര്യ കവിതയും

ആദ്യ ഭാര്യ കവിതയുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ കാരണം വ്യക്തമാക്കി രാജ് കുന്ദ്ര. തന്റെ സഹോദരിയുടെ മുന്‍ ഭര്‍ത്താവുമായി കവിതയ്ക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും അതുകൊണ്ടാണ് വിവാഹമോചനം നേടിയതെന്നും രാജ് കുന്ദ്ര വെളിപ്പെടുത്തി. 
 
'ഒരു ദിവസം എന്റെ സഹോദരി എന്നെ വിളിച്ചു. അവള്‍ കരയുകയായിരുന്നു. ഭര്‍ത്താവിന്റെ ഒരു രഹസ്യഫോണ്‍ കപ്‌ബോര്‍ഡില്‍ നിന്ന് പിടികൂടിയെന്നും അതില്‍ നിന്ന് ഒരു യുകെ നമ്പറിലേക്ക് സ്ഥിരമായി മെസേജുകള്‍ അയച്ചിട്ടുണ്ടെന്നും സഹോദരി കവിത എന്നോട് കരഞ്ഞുകൊണ്ട് പറഞ്ഞു. അയച്ചിരിക്കുന്ന സന്ദേശങ്ങള്‍ എല്ലാം വളരെ പ്രണയാതുരമായാണെന്നും അവള്‍ പറഞ്ഞു. മെസേജ് അയച്ചിരിക്കുന്ന നമ്പര്‍ എനിക്ക് നല്‍കാന്‍ ഞാന്‍ സഹോദരിയോട് പറഞ്ഞു. ഞാന്‍ എന്റെ സുഹൃത്തിന്റെ സഹായത്തോട് യുകെയില്‍ ഏത് ടവറിന് കീഴില്‍ നിന്നാണ് ഈ നമ്പര്‍ ഉപയോഗിക്കുന്നതെന്ന് നോക്കി. ഞാന്‍ യഥാര്‍ഥത്തില്‍ ഞെട്ടിപ്പോയി. യുകെയില്‍ എന്റെ വീടിന് സമീപമുള്ള ടവര്‍ പരിധിയില്‍ നിന്നാണ് സഹോദരിയുടെ ഭര്‍ത്താവിന് സന്ദേശങ്ങള്‍ പോകുന്നതെന്ന് എനിക്ക് വ്യക്തമായി. എന്റെ ഭാര്യയായിരുന്ന കവിതയും സഹോദരിയുടെ മുന്‍ ഭര്‍ത്താവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നെന്ന് പിന്നീടാണ് എനിക്ക് മനസിലായത്,' രാജ് കുന്ദ്ര പറയുന്നു. 

തന്റെ ഭര്‍ത്താവുമായി കവിതയ്ക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നുപോയെന്ന് രാജ് കുന്ദ്രയുടെ സഹോദരി റീന കുന്ദ്രയും പറയുന്നു. രാജ് കുന്ദ്രയുടെ ആദ്യ ഭാര്യയായിരുന്നു കവിത. തന്റെ സഹോദരിയുടെ മുന്‍ ഭര്‍ത്താവുമായി കവിതയ്ക്ക് അവിഹിതമുണ്ടായിരുന്നെന്നും അത് കാരണമാണ് വിവാഹബന്ധം വേര്‍പ്പെടുത്തിയതെന്നും രാജി കുന്ദ്ര പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് റീന കുന്ദ്രയുടെ പ്രതികരണം. 'എന്റെ മൂത്ത സഹോദരിയെ പോലെയാണ് കവിതയെ ഞാന്‍ കണ്ടത്. ഞാന്‍ അവരെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു. കവിത എന്നോട് ഇങ്ങനെ ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. ഇക്കാര്യം അറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നുപോയി,' റീന് കുന്ദ്ര പറഞ്ഞു. 

ശില്‍പ ഷെട്ടി കാരണമാണ് രാജ് കുന്ദ്രയുമായുള്ള തന്റെ വിവാഹബന്ധം തകര്‍ന്നതെന്ന കവിതയുടെ ആരോപണം വലിയ വിവാദമായിരിക്കുകയാണ്. ശില്‍പ ഷെട്ടിയെ വിവാഹം കഴിക്കുന്നതിനു മുന്‍പ് കവിതയായിരുന്നു രാജ് കുന്ദ്രയുടെ ഭാര്യ. വിവാഹബന്ധം തകരാന്‍ കാരണം ശില്‍പയാണെന്ന് കവിത ആരോപിക്കുന്ന വീഡിയോ ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു വീഡിയോ അഭിമുഖത്തിലാണ് ശില്‍പ ഷെട്ടിക്കെതിരെ കവിത സംസാരിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ കവിതയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് രാജ് കുന്ദ്ര. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എന്തുകൊണ്ട് കവിതയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയെന്ന് രാജ് കുന്ദ്ര പറയുന്നത്. 
 
'പന്ത്രണ്ട് വര്‍ഷം മിണ്ടാതിരുന്നു, ഇനി മിണ്ടാതിരിക്കാന്‍ സാധിക്കില്ല,' എന്നു പറഞ്ഞാണ് കവിതക്കെതിരെ രാജ് കുന്ദ്ര രംഗത്തെത്തിയത്. തന്റെ സഹോദരിയുടെ മുന്‍ ഭര്‍ത്താവുമായി കവിതയ്ക്ക് ബന്ധമുണ്ടായിരുന്നു എന്നാണ് രാജ് കുന്ദ്ര പറയുന്നത്. തങ്ങള്‍ ലണ്ടനില്‍ താമസിച്ചിരുന്ന സമയത്തായിരുന്നു ഇതെന്നും രാജ് പറഞ്ഞു. 
 
'എന്റെ സഹോദരിയുടെ ഭര്‍ത്താവുമായി കവിതയ്ക്ക് ബന്ധമുണ്ടായിരുന്നു. എന്റെ അമ്മ കവിതയെയും സഹോദരിയുടെ ഭര്‍ത്താവിനെയും അസാധാരണ സാഹചര്യത്തില്‍ പിടികൂടിയിട്ടുണ്ട്. അവര്‍ ഇരുവരും ഒരുമിച്ച് സമയം ചെലവഴിച്ചിരുന്നു. കുടുംബത്തിലെ പലരും ഇതേ കുറിച്ച് എന്നോട് സംശയം പ്രകടിപ്പിച്ചിരുന്നു. കുളിമുറിയില്‍ കവിത ഒരു ഫോണ്‍ രഹസ്യമായി സൂക്ഷിച്ചിരുന്നു. കുളിമുറിക്കുള്ളില്‍ ഇരുന്നാണ് അയാള്‍ മെസേജ് അയച്ചിരുന്നത്. കുളിമുറിയില്‍ നിന്ന് ഫോണ്‍ കണ്ടെത്തി. അതിലെ രഹസ്യ മെസേജുകള്‍ ഞാന്‍ വായിച്ചു. കവിതയുമായുള്ള വിവാഹബന്ധം തുടരാന്‍ പറ്റില്ലെന്ന് ഞാന്‍ തീരുമാനിക്കുന്നത് അങ്ങനെയാണ്. സഹോദരിയോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു,' രാജ് കുന്ദ്ര പറഞ്ഞു. 
 
2006 ലാണ് രാജ് കുന്ദ്രയും കവിതയും വിവാഹമോചനം നേടിയത്. 2009 ല്‍ രാജ് കുന്ദ്രയും ശില്‍പ ഷെട്ടിയും വിവാഹിതരായി. താന്‍ മാനസികമായി തകര്‍ന്ന സമയത്തെല്ലാം ശില്‍പയാണ് തനിക്ക് കരുത്തായതെന്നും രാജ് കുന്ദ്ര പറയുന്നു. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുത്തിവയ്‌പ്പെടുത്തതിന് പിന്നാലെ ഉറക്കത്തിലായ കുട്ടി ഉണര്‍ന്നില്ല; ഒന്‍പതുവയസുകാരിയുടെ മരണത്തില്‍ ആലപ്പുഴ സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷം

'എഐഎഡിഎംകെയെ ബിജെപി പങ്കാളി ആക്കിയതില്‍ അത്ഭുതപ്പെടാനില്ല': പരിഹാസവുമായി വിജയ്

UPI Down: ഗൂഗിള്‍ പേ, ഫോണ്‍ പേ പണിമുടക്കി; രാജ്യത്തുടനീളം യുപിഐ സേവനങ്ങള്‍ നിശ്ചലം

സമരം ചെയ്യുന്നത് സ്ത്രീകളാണെന്ന പരിഗണന പോലും നല്‍കുന്നില്ല; ആശമാരുടെ സമരത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ സച്ചിദാനന്ദന്‍

ഭാര്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; യുവാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments