സൂപ്പർതാരത്തിനായി മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു!

മമ്മൂട്ടിയും മോഹൻലാലും വീണ്ടുമൊന്നിച്ച്?

Webdunia
ചൊവ്വ, 30 ജനുവരി 2018 (11:37 IST)
സ്‌റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ പുതിയ സിനിമയായ 2.0 റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വമ്പൻ റിലീസ് ആണ് ചിത്രത്തിനായി ഒരുങ്ങുന്നത്. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ സൂപ്പർ താരങ്ങളെല്ലാം ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ പങ്കെടുക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.  
 
മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ സൂപ്പർതാരങ്ങളാണ് ചിത്രത്തിന്റെ ടീസർ ലോഞ്ചിൽ പങ്കെടുക്കാനെത്തുന്നത്. ചിരഞ്ജീവി, കമല്‍ഹസന്‍, തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിന്റെ അഭിമാനമായ മോഹന്‍ലാലും മമ്മൂട്ടിയും പങ്കെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. 
 
ചിത്രത്തിന്റെ ടീസറിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള താരങ്ങള്‍ ടീസര്‍ ലോഞ്ചില്‍ പങ്കെടുക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. ടീസര്‍ ലോഞ്ചില്‍ മുഖ്യാതിഥികളായി മമ്മൂട്ടിയും മോഹന്‍ലാലും പങ്കെടുക്കുമെന്ന് റിപ്പോർട്ട് ഉണ്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 
 
ബ്രഹമാണ്ഡ ചിത്രമായ യന്തിരന് ശേഷം ശങ്കറും രജനീകാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് 2.0. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള ആരാധകര്‍. തമിഴകത്ത് മാത്രമല്ല ഇങ്ങ് കേരളത്തിലും രജനീകാന്ത് ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. സിനിമയുടെ കേരളത്തിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് ആഗസ്റ്റ് സിനിമാസ് സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അതിജീവിതയ്‌ക്കെതിരെ മോശം കമന്റിട്ടവരെയും പൂട്ടും; രാഹുല്‍ ഈശ്വര്‍ ഇന്ന് കോടതിയില്‍

മൂന്നാം മാസത്തില്‍ കഴിച്ചത് ഏഴാഴ്ചയ്ക്കകം കഴിക്കേണ്ട ഗുളിക; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡോക്ടറുടെ മൊഴി

അടുത്ത ലേഖനം
Show comments