'സൂപ്പര്‍താരങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നായകന്മാരല്ല കോമാളികള്‍ മാത്രമാണ്': രാജീവ് രവി

'സൂപ്പര്‍താരങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നായകന്മാരല്ല കോമാളികള്‍ മാത്രമാണ്': രാജീവ് രവി

Webdunia
ചൊവ്വ, 3 ജൂലൈ 2018 (09:34 IST)
മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നായകന്മാരല്ല കോമാളികള്‍ മാത്രമാണെന്ന് സംവിധായകന്‍ രാജീവ് രവി. അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാജീവ് രവി ഇക്കാര്യം വ്യക്തമാക്കിയത്.
 
ഇവരുടെ ഫ്യൂഡല്‍ മനോഭാവത്തിനെതിരെ രംഗത്തുവരേണ്ടതും പ്രതിരോധിക്കേണ്ടതും സിനിമയിലെ യുവതലമുറയാണ്. അവര്‍ക്ക് പറയാനുള്ള അധികാരമുണ്ട്. കാരണം അവരുടേതായ ഒരു ഇടം സിനിമയില്‍ നേടിയവരാണ് ഈ യുവതലമുറയിലുള്ളത്. ചിലപ്പോള്‍ അവരെ ഇതു ചോദ്യം ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് വൈകാരികമായ ബന്ധമായിരിക്കും കാരണം മുതിര്‍ന്ന താരങ്ങളില്‍ പലരും അവരുടെ കുടുംബത്തില്‍ തന്നെയുള്ളവരാണെന്ന സത്യവും വിസ്മരിക്കാനാവില്ല.
 
ദുരന്തത്തെ അതിജീവിച്ച നടിയുടെ സഹപ്രവർത്തകരിൽ നിന്നുള്ള പ്രതികരണങ്ങൾ നിരാശജനകമാണെന്നും അവൾക്കൊപ്പം നിൽക്കുക എന്നത് മനുസ്യനെന്ന നിലയിൽ നമ്മുടെ പ്രാഥമിക കർമ്മമാണെന്നും രാജീവ് രവി പറഞ്ഞു. സൂപ്പര്‍താരങ്ങളെ ധിക്കരിക്കുന്നവര്‍ക്ക് പിന്നീട് സിനിമാരംഗത്ത് നിന്ന് അവസരങ്ങൾ ഇല്ലാതെവരും എന്ന് ഭയന്നിട്ടാണ് പലരും ഇത്തരം അനീതികള്‍ക്കെതിരെ ശബ്ദിക്കാത്തത്. ഇത്തരം ഗ്രൂപ്പുകള്‍ സിനിമാരംഗത്ത് ശക്തമാണ് അവരാണ് ഒരു സിനിമാ ഹിറ്റാകണോ ഫ്‌‌ളോപ്പാകണോ എന്നൊക്കെ തീരുമാനിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

ശബരിമല സ്വര്‍ണ്ണ കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമെന്ന് പത്മകുമാര്‍

അടുത്ത ലേഖനം
Show comments