ഞാനും മമ്മൂക്കയുടെ ഫാനാണ്, എന്നോട് ദേഷ്യം തോന്നരുത്: ആരാധകരോട് കനിഹ
ദേഷ്യം തോന്നാനും മാത്രം കനിഹ എന്താണ് മമ്മൂക്കയോട് ചെയ്തത് ?
ഡയാനയ്ക്ക് ഡെറിക് എബ്രഹാമിനോട് പക തോന്നാനുള്ള കാരണമെന്ത് എന്ന് ആലോചിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു- പ്രണയം. അഥവാ നഷ്ട പ്രണയം. ഡെറിക് എബ്രഹാമിനെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ മുൻകാമുകിയായിട്ടാണ് കനിഹ ചിത്രത്തിലെത്തുന്നത്.
ഷാജി പാടൂർ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികളുടെ വിജയാഘോഷം കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് നടന്നിരുന്നു. മമ്മൂക്കയോടൊപ്പം വീണ്ടും അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കനിഹ.
കനിഹയുടെ വാക്കുകൾ:
ചിത്രം ഏറ്റെടുത്തതിന് വളരെ അധികം നന്ദി. വളരെ സന്തോഷമുണ്ട്. ആർക്കും എന്നോട് ദേഷ്യം തോന്നരുത്. തിരകഥാക്രത്ത് ഹനീഫ് അദേനിയും സംവിധായകൻ ഷാജി പാടൂരും പറഞ്ഞതനുസരിച്ചാണ് ഞാൻ ചിത്രത്തിൽ അങ്ങനെ ചെയ്തത്. എന്റെ കഥാപാത്രം അങ്ങനെയാണ്. ഞാനും മമ്മൂക്കയുടെ ഒരു വലിയ ഫാനാണ്.