Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിഫലം കുത്തനെ കുറച്ച് രജനികാന്ത്, മകളുടെ സിനിമയില്‍ അഭിനയിക്കാനായി നടന്‍ വാങ്ങിയത്

Rajinikanth daughter's film Rajinikanth film steep pay

കെ ആര്‍ അനൂപ്

, വെള്ളി, 2 ഫെബ്രുവരി 2024 (09:13 IST)
ജയിലറിന്റെ വന്‍ വിജയത്തിനുശേഷം രജനികാന്തിന്റെ അടുത്തതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ലാല്‍സലാം. മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന സിനിമയില്‍ മൊയ്തീന്‍ ഭായ് എന്ന കഥാപാത്രമായി രജനി പ്രത്യക്ഷപ്പെടും. സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമയില്‍ അഭിനയിക്കുവാനായി രജനികാന്ത് വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
ജയിലറിനേക്കാളെല്ലാം കുറഞ്ഞ തുകയാണ് ലാല്‍സലാം ചിത്രത്തില്‍ അഭിനയിക്കാന്‍ രജനികാന്ത് വാങ്ങിയത്. 40 കോടി വാങ്ങിയാണ് അദ്ദേഹം അഭിനയിച്ചത്. 50 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
ജയിലര്‍ സിനിമയില്‍ അഭിനയിക്കാന്‍ 110 കോടി നടന് ലഭിച്ചത്. സിനിമയുടെ വിജയത്തിനുശേഷം നിര്‍മ്മാതാവില്‍ നിന്ന് 100 കോടി രൂപ അധികമായി ലഭിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐശ്വര്യ രജനികാന്ത് സംവിധായിക തൊപ്പി അണിയുന്നത്.വൈ രാജ വൈ എന്ന ചിത്രമായിരുന്നു ഇതിന് മുമ്പ് ഐശ്വര്യ സംവിധാനം ചെയ്തത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണവിന് മലയാളം എഴുതാനും വായിക്കാനും ബുദ്ധിമുട്ടുണ്ട്,എല്ലാം പഠിച്ച് വന്ന് ചെയ്യുകയാണ്, മോഹന്‍ലാലിന്റെ മകനെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍