Webdunia - Bharat's app for daily news and videos

Install App

മകള്‍ ഒരമ്മയെപ്പോലെ, അമേരിക്കയിലെ ചികിത്സകാലം ഓര്‍ത്ത് രജനികാന്ത്, വീഡിയോ

കെ ആര്‍ അനൂപ്
വെള്ളി, 9 ഫെബ്രുവരി 2024 (15:19 IST)
തന്റെ മോശം സമയത്ത് കൂടെ നിന്ന് ഓരോ കാര്യങ്ങളും വേണ്ടവിധം ചെയ്തു തന്ന മകള്‍ ഐശ്വര്യയെക്കുറിച്ച് രജനികാന്ത് പറയുന്നു. പത്തു ശതമാനം സ്‌നേഹം കൊടുത്താല്‍ നൂറു ശതമാനം ആക്കി അവള്‍ തിരിച്ചു തരും എന്നാണ് അദ്ദേഹം ലാല്‍സലാം ഓഡിയോ ലോഞ്ചിനിടെ പറഞ്ഞത്. ഇതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്.
 
'പത്തു ശതമാനം സ്‌നേഹം കൊടുത്താല്‍ നൂറു ശതമാനം അവള്‍ തിരിച്ചു തരും. എനിക്ക് സുഖമില്ലാതെ വന്നപ്പോള്‍ രണ്ടു മാസം അമേരിക്കയില്‍ ചികിത്സ തേടേണ്ടി വന്നു. അപ്പോള്‍ എനിക്കൊപ്പം വന്ന്, എന്റെ കാര്യങ്ങള്‍ എല്ലാം ഒരമ്മയെപ്പോലെ, ഒറ്റയ്ക്ക് നോക്കിയത് ഐശ്വര്യയായിരുന്നു. എന്റെ രണ്ടാമത്തെ അമ്മയാണ് അവള്‍ എന്ന് പറഞ്ഞാല്‍ തെറ്റില്ല.  അങ്ങനെ പറയുന്നത് കൊണ്ട് രണ്ടാമത്തെ മകള്‍ സൗന്ദര്യ പിണങ്ങുകയുമില്ല.  അമേരിക്കയില്‍ പോകേണ്ടി വന്ന സമയത്ത് അവളും പറഞ്ഞിരുന്നു എനിക്ക് കൂടെ വരണം എന്നുണ്ട് അച്ഛാ, എന്റെ സാഹചര്യം അനുവദിക്കുന്നില്ല.  ഒരു കൈകുഞ്ഞുണ്ടായിരുന്നു സൗന്ദര്യയ്ക്കപ്പോള്‍.',-രജനികാന്ത് പറഞ്ഞു.
 
അതേസമയം ലാല്‍സലാം സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments