Webdunia - Bharat's app for daily news and videos

Install App

പിന്നെ ഒന്നും നോക്കിയില്ല, മുഖത്ത് ഒരടിവെച്ചു കൊടുത്തു; വെളിപ്പെടുത്തലുമായി രജിഷ വിജയൻ

Webdunia
ബുധന്‍, 6 ഫെബ്രുവരി 2019 (15:35 IST)
മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രജിഷ വിജയൻ. എല്ലാ കഥാപാത്രവും തന്റേതായി മികച്ചതാക്കുന്ന രജിഷ തനിക്കുണ്ടായ ഒരു അനുഭവത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ ബസ്സിൽ നിന്നൂണ്ടായ മോശം അനുഭവത്തേക്കുറിച്ചാണ് നടി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
 
നാട്ടില്‍ പ്ലസ് വണ്ണില്‍ പഠിക്കുന്ന സമയത്ത് ഉണ്ടായ സംഭവമാണ് നടി പറഞ്ഞിരിക്കുന്നത്. 'വൈകുന്നേരം സ്‌കൂള്‍ വിട്ട് ബസില്‍ വീട്ടിലേക്ക് പോകുകയായിരുന്നു. സാധാരണ സ്‌കൂള്‍ വിടുന്ന സമയം ഊഹിക്കാമല്ലോ, എന്തായിരിക്കും ബസുകളിലെ തിരക്കെന്ന്? ഞാന്‍ കയറിയ ബസില്‍ ഒരു കൊച്ചു പെണ്‍കുട്ടി സ്ത്രീകള്‍ കയറുന്ന വാതിലിനടുത്തുള്ള കമ്പിമേല്‍ പിടിച്ചു നില്‍ക്കുന്നുണ്ട്.
 
മൂന്നിലോ നാലിലോ പഠിക്കുന്ന പ്രായമേ കുട്ടിക്കുള്ളൂ. അടുത്ത് സ്ത്രീകളുടെ സീറ്റില്‍ രണ്ടു ആന്റിമാര്‍ ഇരിക്കുന്നു. ഞാന്‍ ഇപ്പുറത്ത് പിടിച്ചു നില്‍ക്കുന്നു. നല്ല തിരക്കാണ്. ആണുങ്ങളെല്ലാം പിറകിൽ‍, കിളിയുണ്ട് പടിമേൽ‍. ഞാന്‍ നോക്കുമ്പോള്‍ പേടിച്ചരണ്ട് നില്‍ക്കുകയാണ് പെണ്‍കുട്ടി. എന്തു പറ്റിയെന്നാലോചിച്ചു നില്‍ക്കുമ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്, പടിയില്‍ നില്‍ക്കുന്ന കിളി കമ്പിക്കിടയിലൂടെ പെണ്‍കുട്ടിയുടെ കാലില്‍ തൊട്ടു കൊണ്ടിരിക്കുന്നു. പെണ്‍കുട്ടി പ്രതികരിക്കാനാകാതെ പകച്ചു നില്‍ക്കുകയാണ്. ഞാന്‍ നോക്കിയപ്പോള്‍ ആന്റിമാര്‍ പ്രതികരിക്കുന്നില്ല. അടുത്തു നില്‍ക്കുന്നവരൊക്കെ ഇതു കാണുന്നുണ്ടെങ്കിലും ആരും മിണ്ടുന്നില്ല. അവസാനം ഞാന്‍ പ്രതികരിച്ചു. ഒച്ച വച്ചു.
 
ഉടനെ അയാള്‍ കുട്ടിയോട് ഞാനെന്തെങ്കിലും ചെയ്‌തോ എന്ന ഭാവത്തില്‍ കണ്ണുരുട്ടാന്‍ തുടങ്ങി. പ്രതികരിച്ച എന്റെ നേരെയും അയാള്‍ തിരിഞ്ഞു. കയറി പിടിക്കാനൊക്കെ ശ്രമിച്ചപ്പോള്‍ ഒന്നു പൊട്ടിച്ചു. ഞാനയാളെ അടിച്ചു. തെറ്റു കാണുമ്പോള്‍ പ്രതികരിക്കണമെന്നു തന്നെയാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. പിന്നെ ആളുകള്‍ കൂടി. ബസ് നിറുത്തി. കിളിയെ ഇറക്കിവിട്ടു. വീണ്ടും മുമ്പോട്ട് പോയി. 
 
കുറച്ചു സ്റ്റോപ്പുകള്‍ കൂടി പിന്നിട്ടപ്പോള്‍ പെണ്‍കുട്ടിക്ക് ഇറങ്ങേണ്ട സ്ഥലമെത്തി. അവിടെ കാത്തുനിന്നിരുന്ന കുട്ടിയുടെ അമ്മയോട് ഞാന്‍ പറഞ്ഞു. മോളെ ഇനി ഇങ്ങനെ ഒറ്റക്കു വിടരുത്. ഒരു പക്ഷേ അത്രയും ആളുകള്‍ കൂടെയുണ്ടെന്ന തോന്നലാകാം പെട്ടെന്ന പ്രതികരിക്കാനെന്നെ പ്രേരിപ്പിച്ചത്. നമ്മള്‍ നമ്മളെത്തന്നെ ആ സ്ഥാനത്ത് കണ്ടാല്‍ പ്രതികരിക്കാതിരിക്കാന്‍ തോന്നില്ല എന്നാണ് തോന്നിയിട്ടുള്ളത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

അടുത്ത ലേഖനം
Show comments