'എന്റെ സ്വപ്നങ്ങളിലെ പുരുഷൻ, ആ സ്നേഹം ഞാൻ തിരിച്ചറിഞ്ഞു'; ആരാധകനെ ജീവിതപങ്കാളിയാക്കി രാഖി സാവന്ത്

സ്വകാര്യ വിനോദ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ വിവാഹം കഴിഞ്ഞതായി രാഖി വെളിപ്പെടുത്തിയിരിക്കുന്നത്.

Webdunia
തിങ്കള്‍, 5 ഓഗസ്റ്റ് 2019 (15:29 IST)
വിവാഹ വിവാദങ്ങള്‍ക്ക് വിരാമമിട്ട് ബോളിവുഡ് അഭിനേത്രി രാഖി സാവന്ത്. പ്രവാസി യുവാവുമായുള്ള രാഖിയുടെ വിവാഹം കഴിഞ്ഞതായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.വിവാഹ വസ്ത്രത്തിലുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചതോടെയാണ് താരത്തിന്‍റെ വിവാഹം കഴിഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചത്. 
 
എന്നാലിപ്പോൾ, ആ വാര്‍ത്തകള്‍ സത്യമാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രാഖി. സ്വകാര്യ വിനോദ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ വിവാഹം കഴിഞ്ഞതായി രാഖി വെളിപ്പെടുത്തിയിരിക്കുന്നത്. ലണ്ടനില്‍ ബിസിനസുകാരനായ റിതേഷാണ് തന്‍റെ ഭര്‍ത്താവെന്നും മുംബൈയില്‍ വച്ചായിരുന്നു വിവാഹമെന്നും രാഖി പറയുന്നു. തന്‍റെ കടുത്ത ആരാധകനായിരുന്നു റിതേഷെന്നും വാട്സ്ആപ്പിലൂടെയാണ് പരിചയപ്പെട്ടതെന്നും രാഖി പറയുന്നു. 
 
"എനിക്ക് ആരാധകരിൽ നിന്ന് ഓരോ ദിവസവും നൂറ് കണക്കിന് സന്ദേശങ്ങൾ ലഭിക്കുന്നു. എന്നാൽ ഒരു ദിവസം എനിക്ക് വളരെ വിഷമം തോന്നി, ഒരു ആരാധകൻ എന്നോട് ചോദിച്ചു, എന്തു കൊണ്ടാണ് ഇത്ര വിഷമിതയായി കാണപ്പെടുന്നത്. ഞാൻ ചോദിച്ചു, നിങ്ങൾക്കത് എങ്ങനെയാണ് മനസ്സിലായത് എന്ന്. അതിന് അദ്ദേഹം പറഞ്ഞു; നിങ്ങൾക്ക് എന്ത് തോന്നുന്നുവെന്ന് മനസ്സിലാക്കാൻ എനിക്ക് സാധിക്കും. ഞാൻ വളരെക്കാലമായി നിങ്ങളുടെ ആരാധാകനാണ്'. അങ്ങനെയാണ് അദ്ദേഹത്തെ ജീവിത പങ്കാളിയാക്കാൻ തീരുമാനിച്ചതെന്ന് രാഖി പറയുന്നു. 
 
വിവാഹ ശേഷം റിതേഷ് ലണ്ടനിലേക്ക് മടങ്ങിയെന്നും വിസ ലഭിച്ചയുടന്‍ താന്‍ ലണ്ടനിലേക്ക് പോകുമെന്നും രാഖി പറയുന്നു.വിവാഹിതയായ വിവരം പുറത്തറിഞ്ഞാല്‍ സിനിമയില്‍ അവസരങ്ങള്‍ കുറയുമെന്ന് ഭയന്നാണ് വാര്‍ത്ത പുറത്ത് വിടാതിരുന്നതെന്നും രാഖി പറയുന്നു. 
 
ഒരു വർഷം നീണ്ട പ്രണയത്തിനൊടുവില്‍ ജൂലൈ 28നായിരുന്നു ഇരുവരുടെയും വിവാഹം. ഹിന്ദു, ക്രിസ്ത്യന്‍ ശൈലികളിലായി നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് പങ്കെടുത്തത്.വിവാഹ രജിസ്ട്രേഷന് ശേഷം ജുഹുവിലെ ജെഡബ്ല്യൂ  മാരിയറ്റ് ഹോട്ടലില്‍ വച്ച് വിവാഹസത്കാരവും നടത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അടുത്ത ലേഖനം
Show comments