പുരസ്‌കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
പുരസ്‌കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
രക്ഷാധികാരി ബൈജു എന്ന ചിത്രത്തിന് ലഭിച്ച പുരസ്‌കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. ചിത്രത്തിന്റെ നിർമാതാക്കളായ അലക്സാണ്ടർ മാത്യൂ, സതീഷ് മോഹന്‍ എന്നിവരും സംവിധായകനായ രഞ്ജൻ പ്രമോദും ചേർന്നായിരുന്നു മന്ത്രി വി എസ് സുനിൽകുമാറിനു തുക കൈമാറിയത്.
രണ്ട് ലക്ഷം രൂപയാണ് കൈമാറിയ തുക. ജനപ്രിയ ചിത്രം, മികച്ച കലാമൂല്യമുള്ള സിനിമ എന്നീ പുരസ്കാരങ്ങളാണ് രക്ഷാധികാരി ബൈജുവിനു ലഭിച്ചത്.