Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുഞ്ചാക്കോ ബോബന്റെ ഗർഭിണിയായ ഭാര്യ പ്രിയയെ രാത്രിയിൽ വിളിച്ചു പേടിപ്പിക്കുന്ന ജോജു; രമേഷ് പിഷാരടിയുടെ വെളിപ്പെടുത്തലിങ്ങനെ

കുഞ്ചാക്കോ ബോബന്റെ ഗർഭിണിയായ ഭാര്യ പ്രിയയെ രാത്രിയിൽ വിളിച്ചു പേടിപ്പിക്കുന്ന ജോജു; രമേഷ് പിഷാരടിയുടെ വെളിപ്പെടുത്തലിങ്ങനെ
, വ്യാഴം, 16 മെയ് 2019 (13:39 IST)
പത്മകുമാർ സംവിധാനം ചെയ്ത ജോശഫ് എന്ന ചിത്രത്തിന്റെ 125ആം ദിവസ ആഘോഷ കഴിഞ്ഞ ദിവസം കൊച്ചിയിലെ ഐ എം എ ഹാളിൽ വെച്ച് നടന്നു. മലയാള സിനിമയെ ഞെട്ടിക്കുന്ന വിജയമായിരുന്നു ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. 
 
ചിത്രത്തിന്റെ താങ്ക്സ് കാർഡിൽ രമേഷ് പിഷാരടിക്കൊപ്പം കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയുടെ പേരുമുണ്ടായിരുന്നു. ഇതിന്റെ പിന്നിലെ കഥ പറഞ്ഞത് രമേഷ് പിഷാരടിയാണ്. പ്രത്യക്ഷത്തിൽ ചിത്രവുമായി ഒരു ബന്ധവുമില്ലാത്ത പ്രിയയുടെ പേര് എങ്ങനെ വന്നു എന്ന് അമ്പരന്നവർക്കുള്ള മറുപടിയായിരുന്നു പിഷാരടിയുടെ വെളിപ്പെടുത്തൽ.
 
ജോജുവിന്റെ ടെൻഷൻ ഇറക്കി വെയ്ക്കുന്ന രണ്ട് ആളുകളായിരുന്നു അടുത്ത സുഹൃത്തുക്കളായ പിഷാരടിയും പ്രിയയും. രാത്രി 12 മണിക്കും 1 മണിക്കുമൊക്കെ ജൊജു ഇവരെ വിളിച്ച് ചിത്രത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ചർച്ച ചെയ്യും. ഇതിനിടയിലാണ് പ്രിയ ഗർഭിണിയാകുന്നത്. ഏറെ വർഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു പ്രിയ അമ്മയാകാനൊരുങ്ങുന്നത്. ഇതിനാൽ ടെൻഷൻ അടിക്കരുതെന്ന് ഡോക്ടർമാർ പ്രിയയ്ക്ക് നിർദേശം നൽകി.
 
എന്നാൽ, അന്ന് തൊട്ട് ജോജു പ്രിയയെ വിളിച്ച് തുടങ്ങി. രാത്രിയിലൊക്കെ വിളിച്ചിട്ട് ജോജു പറയും- വെട്ടി ചീഞ്ഞളിഞ്ഞ് കിടക്കുന്ന ജഢം കാണുന്ന ഒരു രംഗമുണ്ട്. അതെങ്ങനെയിരിക്കും? എന്നൊക്കെയാണ് ജോജു പ്രിയയോട് പറയുക. പ്രിയ ടെൻഷനടിച്ച് നടക്കുന്നത് കണ്ട കുഞ്ചാക്കോ ഒടുവിൽ ജോജുവിനെ വിളിച്ചു. നീ പറഞ്ഞതൊക്കെ കേട്ട് അവളിവിടെ ടെൻഷനടിച്ച് ഉറക്കമില്ലാതെ നടക്കുകയാണ് എന്നായിരുന്നു ചാക്കോച്ചന്റെ ഡയലോഗ്.
 
സത്യത്തിൽ ജോസഫ് എന്ന സിനിമയ്ക്ക് വേണ്ടി 7,8 മാസം ടെൻഷനടിച്ചത് പ്രിയ ആണ്. അതും ഗർഭിണിയായിരുന്ന സമയത്ത്. രമേഷ് പിഷാരടിയാണ് ഈ സംഭവം വെളിപ്പെടുത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ചെറുതോ വലുതോ ആയിക്കോള്ളട്ടേ, നല്ല സിനിമകൾ വിജയിക്കണം’ - ജോസഫിനും ജോജുവിനും മമ്മൂട്ടിയുടെ വക പ്രശംസ