“പ്രതി ഞാനാകണം എന്നൊരു തീരുമാനമുള്ളതുപോലെ...” - ദിലീപ് പൊട്ടിക്കരയുന്നു, വീഡിയോ...
“പ്രതി ഞാനാകണം എന്നൊരു തീരുമാനമുള്ളതുപോലെ...” - ദിലീപ് പൊട്ടിക്കരയുന്നു, വീഡിയോ...
നൂറ് കോടി ക്ലബ്ബിലെത്തിയ പുലിമുരുകന് ശേഷം മുളകുപാടം ഫിലിംസ് നിര്‍മ്മിക്കുന്ന രാമലീലയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. 33 സെക്കന്റ് ടൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ടീസറില്‍ ദിലീപിന്റെ നിലവിലെ ജീവിതസാഹചര്യങ്ങൾ കോർത്തണിക്കിയ സംഭാഷണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
“ പ്രതി ഞാൻ ആകണം എന്നൊരു തീരുമാനമുള്ളതു പോലെ ” – ദിലീപ് പറയുന്ന ഈ ഡയലോഗ് ആണ് ടീസറിന്റെ മുഖ്യ ആകർഷണം. ദിലീപിനെ കൂടാതെ മുകേഷിനെയും ടീസറിൽ കാണാം.
സഖാവ് രാമനുണ്ണി എന്ന ശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്.
സച്ചിയുടെ തിരക്കഥയില്‍ നവാഗതനായ അരുണ്‍ ഗോപിയാണ് സംവിധാനം. പ്രയാഗ മാര്‍ട്ടിനാണ് നായിക. രാധികാ ശരത്കുമാര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാഭവൻ ഷാജോൺ, വിജയരാഘവൻ എന്നീ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
ഷാജികുമാര്‍ ഛായാഗ്രഹണവും ഗോപി സുന്ദര്‍ സംഗീതസംവിധാനവും നിര്‍വ്വഹിക്കുന്നു.