പാർവതിക്ക് പിന്നാലെ രമ്യാ നമ്പീശനും!
ഇഷ്ടമില്ലാത്തത് ‘നോ’ പറയാൻ എനിക്കറിയാം: രമ്യ നമ്പീശൻ
Publish Date: Mon, 23 Apr 2018 (11:08 IST)
Updated Date: Mon, 23 Apr 2018 (11:09 IST)
കാസ്റ്റിംങ് കൗച്ച് വിവാദങ്ങള്‍ സിനിമയെ പിടിച്ചുലയ്ക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി നടി രമ്യാ നമ്പീശൻ. സിനിമയില്‍ കാസ്റ്റിംങ് കൗച്ചുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുണ്ടെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് നടി.
പാർവതിയടക്കം പല നടിമാരും കാസ്റ്റിംങ് കൗച്ചുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തലുകളുമായി രംഗത്തു വരുന്ന സാഹചര്യത്തിലാണ് രമ്യ നമ്പീശനും ഇക്കാര്യത്തെക്കുറിച്ച് ടെംസ് ഓഫ് ഇന്ത്യയോട് സംസാരിച്ചത്.
കാസ്റ്റിംങ് കൗച്ച് സിനിമയില്‍ ഇല്ല എന്ന് എനിക്ക് ഒരിക്കലും പറയാനാകില്ല. എന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമെല്ലാം സിനിമയിലെ ചില മോശപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ, ഭാഗ്യവശാൽ എനിക്ക് അത്തരം അനുഭവമുണ്ടായിട്ടില്ല’ എന്ന് നടി തുറന്നു പറയുന്നു.
ഇഷ്ടമില്ലാത്ത കാര്യങ്ങൾ എന്ത് തന്നെയായാലും എനിക്ക് നോ പറയാന്‍ കഴിയും. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് വ്യക്തമായ ധാരണയുണ്ട്. സിനിമയിലെ ഇത്തരത്തിലുള്ള മോശം പ്രവണതകള്‍ പുറത്ത് വരണം. എല്ലാ തൊഴില്‍ മേഖലകളിലും ഇതു പോലെയുള്ള പ്രശ്‌നങ്ങളുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ ധൈര്യപൂര്‍വം മുന്നോട്ട് വരണമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.